നൈറ്റ് പട്രോളിംഗിനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുന്ന വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ദമ്പതികൾ ചെന്നൈയിൽ അറസ്റ്റിൽ. മറീന ബീച്ചിലെ ലൂപ്പ് റോഡിലാണ് സംഭവം. സംഭവദിവസം രാത്രി പതിവ് റൗണ്ടിനിടെ ചന്ദ്രമോഹൻ, ധനലക്ഷ്മി എന്നീ ദമ്പതികളെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ഇതിൽ പ്രകോപിതരായി ദമ്പതികൾ പോലീസുകാരോടു തട്ടിക്കയറി. ഇതിന്റെ ദൃശ്യങ്ങൾ പോലീസ് പകർത്തിയപ്പോൾ ഇവർ കാമറയ്ക്ക് പോസ് ചെയ്ത് പോലീസിനെ തരംതാഴ്ത്തുന്ന തരം പേരുകൾ വിളിക്കുകയും അസഭ്യമായ ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്തു.
തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി. അശ്ലീല പദപ്രയോഗം ഉൾപ്പെടെ നടത്തിയ ദമ്പതികളുടെ പെരുമാറ്റം വ്യക്തമാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ദന്പതികളെ അറസ്റ്റ് ചെയ്ത മൈലാപ്പുർ പോലീസ് അന്വേഷണം ആരംഭിച്ചു.