സോഷ്യൽ മീഡിയയിൽ ഇപ്പോൾ 3 അടി ഉയരമുള്ള കിംഗിന്റെയും 7 അടി ഉയരമുള്ള ക്വീനിന്റെയും റീലുകളാണ് വൈറൽ.
ഗബ്രിയേല്‍ പിമെന്റൽ, മാരീ തെമാരെ എന്ന ഈ കമിതാക്കൾക്ക് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്.
44- കാരനായ ഗബ്രിയേല്‍ കാലിഫോര്‍ണിയ സ്വദേശിയാണ്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ഉയര വ്യത്യാസമാണ് ഈ പ്രണയിതാക്കളെ കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചകൾക്കുള്ള കാരണം.
ഗബ്രിയേല്‍ കിംഗെന്നും മാരി ക്വീനെന്നുമാണ് ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഇവർ ഒന്നിച്ചുള്ള ഡാൻസ് വീഡിയോകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.