സ്കൂട്ടറിന്റെ ചവിട്ടുപടിയിൽ കുഞ്ഞിനെ നിർത്തി യാത്ര ചെയ്ത ദമ്പതികൾക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. ബംഗളൂരുവിൽ നിന്നുള്ള ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേരാണ് ദമ്പതികൾക്കെതിരേ രൂക്ഷ വിമർശനവുമായി എത്തിയത്.
ദമ്പതികൾ വൈറ്റ്ഫീൽഡിലാണ് സ്കൂട്ടറിന്റെ ചവിട്ടുപടിയിൽ കുട്ടിയെ നിർത്തികൊണ്ട് യാത്ര ചെയ്തത്. ദൃശ്യങ്ങളിൽ മുന്നിൽ സ്കൂട്ടറോടിച്ച് ഭർത്താവും പിറകിൽ ഭാര്യയുമാണ് ഉള്ളത്. ചവിട്ടുപടിയിൽ നിർത്തിയിരിക്കുന്ന കുഞ്ഞിനെ യുവതി ചേർത്തുപിടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
എന്നാൽ ദമ്പതികൾ കുട്ടിയുടെ ജീവൻ അപകടത്തിലാക്കുകയാണെന്നാണ് വീഡിയോയ്ക്ക് ലഭിച്ച കമന്റ്. ഇത്തരം ഒരു പ്രവൃത്തി ചെയ്ത യുവതിക്ക് കർശനമായ ശിക്ഷ നൽകണമെന്നാണ് മറ്റൊരാൾ കമന്റിട്ടിരിക്കുന്നത്.
അതേസമയം സംഭവം വിവാദമായതോടെ വീഡിയോയ്ക്ക് പ്രതികരണവുമായി ബംഗളൂരു ട്രാഫിക് പോലീസും രംഗത്തെത്തി. ദമ്പതികൾക്കെതിരെ നടപടിയെടുക്കണമെന്ന് വൈറ്റ്ഫീൽഡ് ട്രാഫിക് പൊലീസ് സ്റ്റേഷനോട് ആവശ്യപ്പെടുകയായിരുന്നു. ഇവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പ്രതികരണം. ഒരു ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
Idiots on the road 🤬@blrcitytraffic @BlrCityPolice please take action. pic.twitter.com/tAN9BxTHiS
— 𝗟 𝗼 𝗹 𝗹 𝘂 𝗯 𝗲 𝗲 (@Lollubee) April 15, 2024