ബി​യ​റി​നും 1,000 ഡോ​ള​റി​നും വേ​ണ്ടി സ്വ​ന്തം കു​ഞ്ഞി​നെ വി​റ്റു, ദ​മ്പ​തി​ക​ൾ പി​ടി​യി​ൽ

വാ​ഷി​ങ്ട​ൺ: 1,000 ഡോ​ള​റി​നും ബി​യ​റി​നും വേ​ണ്ടി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ വി​ൽ​പ​ന ന​ട​ത്തി​യ ദ​മ്പ​തി​ക​ൾ അ​മേ​രി​ക്ക​യി​ൽ പി​ടി​യി​ൽ. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​ർ​ക്ക​ൻ​സാ​സി​ൽ റോ​ജേ​ഴ്‌​സി​ലെ ഒ​രു ക്യാ​മ്പി​ൽ അ​ന്തേ​വാ​സി​ക​ളാ​യ ഡാ​രി​യ​ൻ അ​ർ​ബ​ൻ, ഷാ​ലെ​ൻ എ​ഹ്‌​ലേ​ഴ്‌​സ് എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. മൂ​ന്ന് മാ​സ​മാ​യി ദ​മ്പ​തി​ക​ളും കു​ഞ്ഞും ക്യാ​മ്പി​ലെ അ​ന്തേ​വാ​സി​ക​ളാ​യി​രു​ന്നു.

കു​ഞ്ഞി​നെ വി​ൽ​പ​ന ന​ട​ത്തി​യെ​ന്ന ഫോ​ൺ സ​ന്ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ദ​മ്പ​തി​ക​ൾ പി​ടി​യി​ലാ​യ​ത്. കു​ട്ടി​യെ പ​ണം കൈ​പ്പ​റ്റി കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ന്‍റെ ക​രാ​ർ ഒ​പ്പി​ടു​ന്ന മൊ​ബൈ​ൽ വീ​ഡി​യോ​ക​ൾ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യു​ടെ ജ​ന​നേ​ന്ദ്രി​യ​ത്തി​ലും ശ​രീ​ര​ത്തി​ലും മു​റി​വേ​റ്റ പാ​ടു​ക​ളു​ണ്ട്. കു​ട്ടി​യെ പി​ന്നീ​ട് പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related posts

Leave a Comment