ദ​മ്പ​തി​ക​ളും ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ; അയൽപക്കത്തെ വീട്ടിൽ രാത്രിയിൽ നടന്നതിനെക്കുറിച്ച് നാട്ടുകാർ പറയുന്നതിങ്ങനെ

റാ​ഞ്ചി: ദ​മ്പ​തി​ക​ളും ര​ണ്ടു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ. ജാ​ർ​ഖ​ണ്ഡി​ലെ പ​ലാ​മു ജി​ല്ല​യി​ലെ തെ​ലി​യാ​ദി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ദ​മ്പ​തി​ക​ൾ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഗ്രാ​മ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും അ​മ്മ​യും കു​ഞ്ഞും മ​രി​ച്ചി​രു​ന്നു.

കു​ഞ്ഞി​ന്‍റെ പി​താ​വ് ജോ​ഗേ​ന്ദ്ര ഭു​നി​യ​യ്ക്ക് ജീ​വ​നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും ഇ​യാ​ളും മ​രി​ച്ചു. ര​ണ്ടു​വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു ജോ​ഗേ​ന്ദ്ര​യു​ടെ വി​വാ​ഹം.

ബു​ധ​നാ​ഴ്‌​ച ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ പ​റ​യു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ദ​മ്പ​തി​ക​ൾ വാ​തി​ൽ തു​റ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഗ്രാ​മ​വാ​സി​ക​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത്.

മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് അ​യ​ച്ച​താ​യി ഛത്ത​ർ​പു​ർ സ​ബ് ഡി​വി​ഷ​ണ​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ (എ​സ്ഡി​പി​ഒ) അ​ജ​യ് കു​മാ​ർ പ​റ​ഞ്ഞു.

മൂ​വ​രു​ടെ​യും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ച ശേ​ഷ​മേ കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment