ഒരുപാട് പ്രതീക്ഷയോടെയാണ് ആളുകള്‍ പരസ്പരം വിവാഹ ബന്ധത്തിലേക്ക് കടക്കുന്നത്. 2016ല്‍ ഹെലനും അവരുടെ പങ്കാളിയും വിവാഹം കഴിച്ചത്.
വിവാഹ ശേഷം ഇരുവരും ഹണിമൂണിനു പോയി. എന്നാല്‍ ഹണിമൂണ്‍ കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ അവരുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരാന്‍ തുടങ്ങി.
പലപ്പോഴും ഹെലന്‍ ഉറക്കത്തില്‍ സ്വപ്‌നം കണ്ട് ഞെട്ടി ഉണരാന്‍ തുടങ്ങി. വിട്ടു മാറാത്ത തലവേദന അവളുടെ കൂടെ പിറപ്പായി.
ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്ത് ജീവിതത്തിലേക്ക് കടന്ന ദമ്പതികളുടെ ജീവിതത്തില്‍ എല്ലാ കാര്യങ്ങളും തകിടം മറിഞ്ഞു. ഹെലനും ഭര്‍ത്താവും അങ്ങനെ താമസിച്ചിരുന്ന വീട് മാറി മറ്റൊരു വീട്ടിലേക്ക് പോയി.
എന്നാല്‍ അവിടെ ചെന്നു കഴിഞ്ഞും ഹെലനു മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ല. അങ്ങനെ ഒരിക്കല്‍ ഹെലന്‍ നേരത്തെ ഉറങ്ങാന്‍ പോയി.
പക്ഷേ അന്ന് അവള്‍ക്ക് ജീവിതത്തില്‍ ആദ്യമായി അപസ്മാരം ഉണ്ടായി. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ച് രണ്ട് തവണ വീണ്ടും ഫിക്‌സ് വന്നു. തുടര്‍ പരിശോധനയില്‍ അവള്‍ക്ക് ബ്രെയിന്‍ ട്യൂമറാണ് എന്ന് കണ്ടെത്തി.
2016 ജനുവരിയില്‍ 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ അവള്‍ക്ക് ചെയ്തു. അങ്ങനെ അവള്‍ക്ക് ഗ്രേഡ് 3 ആസ്‌ട്രോസൈറ്റോമ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.
ഇതിനുശേഷം, ഹെലന്‍ അഞ്ച് സെഷന്‍ കീമോതെറാപ്പിയിലൂടെയും 33 സെഷന്‍ റേഡിയോ തെറാപ്പിയിലൂടെയും കടന്നുപോയി.
2022 -ല്‍, അവളുടെ തലച്ചോറില്‍ രക്തം ലീക്കായതിനെ തുടര്‍ന്ന് എഴുതാനും സംസാരിക്കാനും ഉള്ള കഴിവ് കുറഞ്ഞു. ഏതു നിമിഷവും മരിച്ചു പോകുമെന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയ അവള്‍ ഇപ്പോള്‍ ജീവിതത്തിലേക്ക് തിരികെ എത്തി. ചികിത്സയിലൂടെ താന്‍ ഇപ്പോള്‍ മെച്ചപ്പെട്ടു വരികയാണെന്ന് ഹെലന്‍ പറഞ്ഞു.