മെട്രോയിൽ സാധാരണയായി കണ്ടുവരുന്ന കമിതാക്കളുടെ പ്രണയസല്ലാപങ്ങളും സ്നേഹ പ്രകടനങ്ങളുമൊക്കെ ഇപ്പോൾ ട്രെയിനിലും പതിവാകുന്നു.
അടുത്തിടെ ഒരു ദമ്പതികൾ ട്രെയിനിൽ പരസ്യമായി ആലിംഗനം ചെയ്യുന്ന വീഡിയോ ഇൻർനെറ്റിൽ പ്രചരിച്ചിരുന്നു. ഇത് കുട്ടികളുൾപ്പെടെയുള്ള സഹയാത്രികർക്ക് അസ്വസ്ഥത സൃഷ്ടിച്ചു. ദൃശ്യം പകർത്തിയ യുവതി അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും തുടർന്ന് ഇവ വ്യാപക ചർച്ചയ്ക്ക് വഴിവെക്കുകയും ചെയ്തു.
ഇപ്പോൾ വൈറലായ ദൃശ്യങ്ങളിൽ, ദമ്പതികൾ സ്ലീപ്പർ കോച്ചിലെ സീറ്റിൽ പതുങ്ങി നിൽക്കുന്നത് കാണാം. ടിക്കറ്റ് ചെക്കറുമായി ഒരു സംഭാഷണം നടത്തിയെങ്കിലും, മറ്റ് യാത്രക്കാരുടെ സാന്നിധ്യത്തിൽ തന്നെ അവർ പരസ്യമായ സ്നേഹപ്രകടനം പുനരാരംഭിച്ചു.
വീഡിയോ ഓൺലൈനിൽ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ഉപയോക്താക്കൾ പ്രതികരിക്കാനും തുടങ്ങി. ‘പ്രിയപ്പെട്ട റെയില്‍വേ മിനിസ്റ്റർ ഈ വീഡിയോ കണ്ട് കൊണ്ട് ഏങ്ങനെയാണ് ഇന്ത്യന്‍ റെയില്‍വേയില്‍ സ്ത്രീകളും കൗമാരക്കാരും കുട്ടികളും മറ്റുള്ളവരും സുരക്ഷിതരായി സഞ്ചരിക്കുന്നത്? ‘ വീഡിയോയ്ക്ക് വന്ന കമന്റുകൾ ഇങ്ങനെ.
അതേസമയം, ദമ്പതികളുടെ സമ്മതമില്ലാതെ വീഡിയോ ചിത്രീകരിച്ചതിന് നിരവധി പേർ യുവതിയെ വിമർശിക്കുകയും ചെയ്തു. “എന്തുകൊണ്ടാണ് നിങ്ങൾ അത് ചെയ്യുന്നത്? വീഡിയോ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് നിങ്ങൾ അവരുടെ അനുമതി വാങ്ങിയിരുന്നോ,” ഒരു ഉപയോക്താവ് ചോദിച്ചു.
മറ്റൊരാൾ നിയമപരമായ പ്രത്യാഘാതങ്ങളും ചൂണ്ടിക്കാണിച്ചു, “ അവർ ഭാര്യാഭർത്താക്കന്മാരാണെങ്കിൽ എന്തുചെയ്യും? രണ്ടാമത്തെ കാര്യം അവ റെക്കോർഡ് ചെയ്യാൻ ആരാണ് നിങ്ങൾക്ക് അനുമതി നൽകിയത്? എന്നും കമന്റ് വന്നു.