ന്യൂഡൽഹി: കമിതാക്കളുടെ അതിരുവിട്ട സല്ലാപങ്ങളും റീൽസ് ഷൂട്ടിംഗുമെല്ലാം ഡൽഹി മെട്രോയിൽ പുതുമയല്ല. ഇതിനു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം മറികടന്നുള്ള കമിതാക്കളുടെ “ലീല’കൾ മെട്രോയിൽ പതിവായി അരങ്ങേറുന്നു.
കഴിഞ്ഞദിവസം ഇത്തരത്തിൽ മെട്രോയിലുണ്ടായ സംഭവം വലിയ വിവാദമായി. സഹയാത്രികർക്ക് അറപ്പുളവാക്കുന്ന വിധത്തിലുള്ള കമിതാക്കളുടെ കോളകുടിയാണു വിമർശനങ്ങൾക്കു വഴിവച്ചത്. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഇതിന്റെ വീഡിയോക്ക് കടുത്ത വെറുപ്പാണ് നെറ്റിസൻസ് പ്രകടിപ്പിച്ചത്.
വീഡിയോ ആരംഭിക്കുമ്പോൾ യുവതി സീറ്റിലിരിക്കുകയാണ്. മുട്ടുകുത്തിനിന്നുകൊണ്ട് യുവാവ് കോളയുടെ കാൻ പൊട്ടിച്ച് യുവതിയുടെ വായിലൊഴിക്കുന്നു. തുടർന്നു കാമുകി ശീതളപാനീയം കാമുകന്റെ വായിലേക്കു തുപ്പുന്നു.
കാമുകൻ കുറച്ചു കുടിച്ചതിനുശേഷം കാമുകിയുടെ വായിലേക്കു തിരിച്ചു തുപ്പിയൊഴിക്കുന്നു. വീണ്ടും കാമുകി കാമുകന്റെ വായിലേക്കു കോള തുപ്പുന്നു. സഹയാത്രികരുണ്ടെന്ന ബോധം പോലുമില്ലാതെയാണ് പ്രണയജോഡികളുടെ വീഡിയോ ചിത്രീകരണം.
ഇവരുടെതന്നെ മറ്റൊരു വീഡിയോയും കുപ്രസിദ്ധമാണ്. മെട്രോയിൽത്തന്നെ ചിത്രീകരിച്ചതാണ് ആ വീഡിയോയും. കാമുകന്റെ മടിയിൽ വായ് തുറന്നുപിടിച്ചുകിടക്കുകയാണ് കാമുകി. കാമുകൻ കാമുകിയുടെ വായിലേക്ക് നൂഡിൽസ് ഇടുന്നു.
എന്നിട്ട് കാമുകിയുടെ വായിൽനിന്ന് സ്പൂൺ ഉപയോഗിച്ച് നൂഡിൽസ് കോരിയെടുത്തു തിന്നുന്നു. പൊതുഗതാഗതത്തിന്റെ ദുരവസ്ഥ എത്രമാത്രമെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നതായി സമൂഹമാധ്യമങ്ങൾ വിലയിരുത്തുന്നു.