കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മണിക്കൂറുകൾക്ക് ശേഷം ഭർത്താവിനൊപ്പം ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണ് സംഭവം.
വെള്ളിയാഴ്ച രാത്രി ഭർത്താവ് മരിച്ചതായും അടുത്ത ദിവസം ഗോരഖ്പൂരിലെ ആശുപത്രിയിൽ ഭാര്യ മരിച്ചതായും ബസ്തി പോലീസ് സൂപ്രണ്ട് (എസ്പി) ഗോപാൽ കൃഷണ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
റുധൗലി പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ വെച്ച് യുവതിയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി ദമ്പതികളുടെ ബന്ധുക്കൾ പറഞ്ഞതായി എസ്പി വ്യക്തമാക്കി. ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് പ്രതികളുടെ പേരുകൾ പറയുന്ന ഒരു വീഡിയോ ദമ്പതികൾ റെക്കോർഡുചെയ്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഇയാളുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോകാനൊരുങ്ങുമ്പോൾ വിഷം കഴിച്ച് മരിക്കാൻ പോകുകയാണെന്ന് മാതാപിതാക്കൾ പറഞ്ഞതായി ദമ്പതികളുടെ മക്കൾ പോലീസിനോട് പറഞ്ഞു.
ദമ്പതികൾക്ക് രണ്ട് ആൺമക്കളും ഒരു മകളും ഉണ്ട്. പ്രാഥമിക അന്വേഷണത്തിൽ യുവതിയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിൽപ്പനയുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് പോലീസ് കൂട്ടിച്ചേർത്തു.