ചില വാർത്തകൾ വായിച്ചാൽ അറിയാതെ കണ്ണ് നിറഞ്ഞു പോകാറുണ്ട്. അത്തരമൊരു വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യുകയുണ്ടായി.
69 വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ വിർജീനിയ, ടോമി സ്റ്റീവൻസ് ദമ്പതികളുടെ വേർപാടിന്റെ കഥ എല്ലാവരെയും നൊമ്പരപ്പെടുത്തിയിരുന്നു.
ഹെെസ്കൂൾ പഠിക്കുമ്പോൾ മുതലുള്ള സൗഹൃതം. അത് പിന്നെ പ്രണയമായി മാറി. അവസാനം വിവാഹത്തിലേക്കും എത്തി. വിർജീനിയയുടെയും, ടോമി സ്റ്റീവൻസിന്റെയും പ്രണയം ഓരോ ദിവസവും കൂടുതൽ അടുക്കുന്നതല്ലാതെ കുറയുന്നില്ല.
പരസ്പരം സ്നേഹിച്ചും പിണങ്ങിയും ഇണങ്ങിയും അവർ തമ്മിലുള്ള ജീവിതം മനോഹരമായി മുന്നോട്ട് പോയി. കാലങ്ങൾ കഴിഞ്ഞു ഇരുവരും വയസായി. പ്രായമേറെ ചെന്നിട്ടും ആ പ്രണയത്തിനു ഉലച്ചിലുകൾ സംഭവിച്ചില്ല.
ഇരുവരുടെയും അവസാന കാലത്ത് ആശുപത്രിക്കിടക്കയിൽ നിന്നുമുള്ള ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. മരണക്കിടക്കയിലും പരസ്പരം കെെകൾ കോർത്ത് പിടിച്ച് കിടക്കുന്ന ചിത്രങ്ങൾ കണ്ടാൽ കരയാത്തവരായി ആരുമുണ്ടാകില്ല.
91 കാരനായ ടോമി സ്റ്റീവൻസ് ഇവരുടെ 69 -ാം വിവാഹ വാർഷികം ആഘോഷിക്കുന്നതിന്റെ തലേദിവസമാണ് മരണപ്പെട്ടത്. സെപ്റ്റംബർ 8 -നായിരുന്നു ഇത്.
ഇദ്ദേഹത്തിന്റെ മരണശേഷം ഒമ്പത് ദിവസങ്ങൾ കഴിഞ്ഞ് അതെ വയസിൽ വിർജീനിയയും ടോമി സ്റ്റീവൻസിന്റെ അരികിലേക്ക് യാത്രയായി