കോട്ടയം: മക്കള്‍ ദേഹോപദ്രവം ഏല്‍പ്പിച്ച് വീട്ടില്‍നിന്ന് ഇറക്കിവിട്ട വയോധികനും ഭാര്യയ്ക്കും നവജീവന്‍ അഭയം നല്കി. പുന്നത്തുറ വെസ്റ്റ് സ്വദേശി ഔസേഫ് പത്രോസും (കുട്ടപ്പായി–63) ഭാര്യ ലീലാമ്മയുമാണ് ഇന്നലെ സന്ധ്യയ്ക്ക് നവജീവനില്‍ എത്തിയത്. കരഞ്ഞുകൊണ്ട് “ ഞങ്ങളെ ഇവിടെനിന്നു പറഞ്ഞയയ്ക്കരുതേ” എന്ന അപേക്ഷയുമായി എത്തിയവരെ നവജീവന്‍ ട്രസ്റ്റി പി.യു. തോമസ് രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച് ആശ്വസിപ്പിച്ചു. ഭക്ഷണവും താമസ സൗകര്യവും നല്ല വസ്ത്രങ്ങളും നല്കി. കാലൊടിഞ്ഞ് നീരുവച്ച് നടക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു കുട്ടപ്പായി. ഭാര്യയുടെ തലയ്ക്ക് ശസ്ത്രക്രിയ നടത്തി കഴുത്തില്‍ കോളറിട്ട് ജോലിയൊന്നും ചെയ്യാനാവാത്ത അവസ്ഥയിലാണ്.
മക്കള്‍ സംരക്ഷണം നല്‍കാതെ ഉപദ്രവിക്കുന്നെങ്കില്‍ സമീപവാസികളോ സാമൂഹ്യ പ്രവര്‍ത്തകരോ അറിയിച്ചാല്‍ നാട്ടുകാരുടെയും പോലീസിന്റെയും സഹകരണത്തോടെ ഏറ്റെടുക്കുമെന്നു പി.യു. തോമസ് അറിയിച്ചു.