22 വര്‍ഷമായി ദമ്പതികള്‍ ജീവിക്കുന്നത് ഓടയില്‍! പ്രണയം ലഹരിയാക്കി ജീവിക്കുന്ന ദമ്പതികളേക്കുറിച്ചറിയാം

love-story.jpg.image.470.246ഓടയില്‍ ജീവിക്കുന്നവരാണെന്ന് വിചാരിച്ച് സഹതാപം തെല്ലും അര്‍ഹിക്കുന്നവരല്ല ഈ ദമ്പതികള്‍. കാരണം ഇവര്‍ നയിക്കുന്നത് അത്യന്തം സന്തോഷകരമായ ഒരു പ്രണയ ജീവിതമാണ്. പരസ്പരം സ്‌നേഹിച്ചും ആദരിച്ചും ജീവിക്കുമ്പോള്‍ മറ്റൊന്നും ഒരു തടസമല്ല എന്ന് മനസിലാക്കി തരുന്ന കഥയാണ് ഈ ദമ്പതികളുടേത്.

ഈ കഥയിലെ നായികയുടെ പേര് മരിയ ഗാര്‍ഷ്യ. മിഗേല്‍ റെസ്റ്റ്‌റെപോ കൊളംബോയിലെ മെഡലിനിലെ തെരുവില്‍വെച്ചാണ് ഇവര്‍ ആദ്യമായി കണ്ടുമുട്ടിയത്. ആ സമയം രണ്ടുപേരുടെയും ജീവിതം വളരെ പരിതാപകരമായിരുന്നു. ഇരുവരും ലഹരിക്കടിമപ്പെട്ട് വളരെ മോശമായ ഒരു ജീവിതത്തിലൂടെ കടന്നുപോവുകയായിരുന്നു. പക്ഷെ ഒരുമിയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ ഒന്നുറപ്പിച്ചു, ഇനി ഈ ജീവിതത്തില്‍ ലഹരിക്കു സ്ഥാനമില്ല.

room.jpg.image.784.410

അങ്ങനെ പ്രണയം ലഹരിയാക്കി തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയ സ്ഥലത്തു തന്നെ അവര്‍ ഒരു കിടപ്പാടം കണ്ടെത്തി. ഭൂമിക്കടിയിലേക്ക് തുറക്കുന്ന ഗുഹപോലെ തോന്നിക്കുന്ന ഒരു ഓടയാണ് അവര്‍ ഒന്നിച്ചുള്ള ജീവിതത്തിനായി തെരഞ്ഞെടുത്തത്. ജീവിതത്തിലെ യഥാര്‍ഥ ലഹരി പ്രണയമാണെന്നു തിരിച്ചറിഞ്ഞ അവര്‍ അന്നു മുതല്‍ ഇന്നുവരെ ഒരുമിച്ചു തന്നെ ജീവിക്കുന്നു. കൂട്ടിന് അവരുടെ ഓമന നായ ബ്ലാക്കിയുമുണ്ട്.

tv.jpg.image.784.410

ഒരു വീടിനുള്ളില്‍ എന്തൊക്കെ സൗകര്യങ്ങള്‍ ആവശ്യമാണോ അവയൊക്കെ ഈ ഓടയിലുമുണ്ട്. വൈദ്യുതിയും അടുക്കളയും കിടപ്പുമുറിയും ടിവിയും അങ്ങനെ എല്ലാ സൗകര്യങ്ങളും ഈ ഓടവീടിനുള്ളിലുണ്ട്. മാത്രമല്ല എല്ലാ ആഘോഷങ്ങള്‍ക്കും തങ്ങളുടെ വീട് അലങ്കരിക്കുന്ന പതിവും ഈ ദമ്പതികള്‍ക്കുണ്ട്. നഗരത്തിരക്കില്‍ നിന്നും ഏറെമാറിയുള്ള ഈ ഓടവീട് തങ്ങളുടെ സ്വര്‍ഗമാണെന്നാണ് ഈ ദമ്പതികളുടെ വാദം. വീടിനു കാവലായി ബ്ലാക്കിയുള്ളപ്പോള്‍ മറ്റൊന്നിനെയും ഭയക്കേണ്ടതില്ലെന്നും ഇവര്‍ പറയുന്നു.

Related posts