കോഴിക്കോട്ട് ഫറോക്ക് പാലത്തില്‍ നിന്ന് ചാലിയാര്‍ പുഴയിലേക്ക് ചാടിയ ദമ്പതികളില്‍ ഭര്‍ത്താവിനായി തിരച്ചില്‍.
മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിന്,വര്‍ഷ എന്നിവരാണ് പുഴയില്‍ ചാടിയത്. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം.
വര്‍ഷയെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജിതിനായി തിരച്ചില്‍ തുടരുകയാണ്.
ഇരുവരും പാലത്തില്‍നിന്ന് ചാടുന്നത് അതിലെ വന്ന ലോറി ഡ്രൈവര്‍ കണ്ടിരുന്നു. വാഹനം നിര്‍ത്തി ഇദ്ദേഹം ഇട്ടുകൊടുത്ത കയറില്‍ പിടിച്ചാണ് വര്‍ഷ രക്ഷപെട്ടത്.
പാലത്തിന്റെ തൂണിനു സമീപം കയറില്‍ പിടിച്ചു കിടന്ന വര്‍ഷയെ, പുഴയിലുണ്ടായിരുന്ന തോണിക്കാരാണ് രക്ഷപെടുത്തി കരയ്ക്കെത്തിച്ചത്.
വര്‍ഷയെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. അതേസമയം, ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിന് കയറില്‍ പിടിക്കാനായില്ല.
എല്ലാവരും നോക്കിനില്‍ക്കെ ജിതിന് മുങ്ങിത്താഴുകയായിരുന്നു. ആറു മാസം മുന്‍പായിരുന്നു ജിതിനും വര്‍ഷയും തമ്മിലുള്ള വിവാഹം.
കുടുംബപ്രശ്നത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഇരുവരും വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതാണെന്നു ബന്ധുക്കള്‍ അറിയിച്ചതായി ഫറോക്ക് എസിപി പറഞ്ഞു.
ഇവര്‍ എങ്ങനെയാണ് ഫറോക്കിലെത്തിയതെന്ന് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും എസിപി പറഞ്ഞു.
കോസ്റ്റല്‍ പോലീസ്, അഗ്നിരക്ഷാ സേന, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്നാണ് ജിതിനായി തിരച്ചില്‍ നടത്തുന്നത്.