പോലീസ് സ്‌റ്റേഷന്റെ ടെറസില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന കമിതാക്കളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. സ്‌റ്റേഷന്റെ സമീപത്തെ കെട്ടിടത്തില്‍ നിന്നും ആരോ പകര്‍ത്തിയ വീഡിയോയാണ് പ്രചരിക്കുന്നത്. പോലീസ് സ്‌റ്റേഷനുള്ളില്‍ കൂടി മാത്രമേ സാധാരണഗതിയില്‍ സ്‌റ്റേഷന്റെ ടെറസില്‍ പ്രവേശിക്കാനാകൂ. അതിനാല്‍ പോലീസുകാരുടെ ഒത്താശയോടെയാണോ സംഭവം നടന്നിരിക്കുന്നതെന്നാണ് സംശയമുയരുന്നത്.
എന്നാല്‍ പോലീസ് സ്‌റ്റേഷന് സമീപത്തെ ക്ഷേത്രത്തിന്റെ പടിക്കെട്ടുകള്‍ വഴിയും ടെറസില്‍ കടക്കാമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. അതിലൂടെയാകാം കമിതാക്കള്‍ എത്തിയതെന്നാണ് പോലീസുകാരുടെ വാദം. ക്ഷേത്രദര്‍ശനത്തിന് എത്തിയവരാകാം ഇവരെന്നും പോലീസ് വാദിക്കുന്നു. വിദേശ കമിതാക്കളാണ് ദൃശ്യങ്ങളിലുള്ളത്. രാജസ്ഥാനിലാണ് ഈ വിവാദസംഭവം അരങ്ങേറിയത്. സംഭവം വിവാദമായപ്പോള്‍ വീഡിയോ വ്യാജമാണെന്നായിരുന്നു എസ്.പി രാജേന്ദ്ര ഗോയലിന്റെ പ്രതികരണം. പിന്നീട് വീഡിയോ പ്രചരിച്ചതിനെക്കുറിച്ച് വിശദമായ അന്വേഷണത്തില്‍ സംഭവം യഥാര്‍ത്ഥമാണെന്ന് വ്യക്തമാകുകയായിരുന്നു.