നവദന്പതികൾ യൂണിവേഴ്സിറ്റി കാന്പസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ വിശ്വഭാരതി കാന്പസിലെ ചീമ ഭാവനയ്ക്കരികെയാണ് ശനിയാഴ്ച മൃതദേഹങ്ങൾ കണ്ടെത്തിയത്. യൂണിവേഴ്സിറ്റിയിലെ ചൈനീസ് ലാംഗ്വേജ് ആൻഡ് കൾച്ചർ വകുപ്പാണ് ചീമ ഭാവന എന്നറിയപ്പെടുന്നത്.
സോമനാഥ് മഹാതോ (18), അബന്തിക (19) എന്നിവരാണു മരിച്ചതെന്നു പോലീസ് അറിയിച്ചു. ഭോൽപൂരിലെ ശ്രീനന്ദ ഹൈസ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്. സോമനാഥ് ഈ വർഷം ഹയർ സെക്കൻഡറി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്ന. 10-ാം ക്ലാസ് വിദ്യാർഥിനിയാണ് അബന്തിക.
ജീവനൊടുക്കിയതാണെന്നാണു പ്രാഥമിക നിഗമനം. ഇവർ എങ്ങനെ യൂണിവേഴ്സിറ്റി കാന്പസിൽ കയറി എന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.