പ്രളയ ദുരന്തം നേരിടുന്നവര്‍ക്കായി ഒന്നേകാല്‍ ഏക്കര്‍ ഭൂമി ദാനം നല്‍കി! പീരുമേട് സ്വദേശികളായ ദമ്പതികള്‍! ഇനി കൈവശമുള്ളത് മൂന്ന് സെന്റ് സ്ഥലം മാത്രം; മാതൃകയായി പീരുമേട് സ്വദേശികളായ ദമ്പതികള്‍

പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്ക് കൈയ്യഴിഞ്ഞുള്ള സഹായങ്ങളാണ് സന്മനസുള്ളവരാല്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഒഴുകിയെത്തുന്നത്. ഉള്ളവയില്‍ നിന്ന് എന്തെങ്കിലും കൊടുക്കുകയല്ല പലരും ചെയ്യുന്നത്, മറിച്ച് തങ്ങളുടെ ഇല്ലായ്മയില്‍ നിന്ന് കൈയ്യഴിഞ്ഞ് സഹായെ ചെയ്യുകയാണ് കേരളത്തിലെ നല്ലവരായ ജനങ്ങള്‍. ആകെയുള്ള സമ്പാദ്യം മുഴുവന്‍ സംഭാവനയായി നല്‍കുന്നവരും ധാരാളം. ഇപ്പോഴിതാ ഉദാരമായ സംഭാവന കൊണ്ട് മറ്റൊരു കുടുംബം ശ്രദ്ധേയമായിരിക്കുന്നു.

പീരുമേട് സ്വദേശിയായ ബാലു എന്ന വിപാല്‍രാജാണ് തന്റെ വിശാലമനസ്‌കത കൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കുന്നത്. പ്രളയബാധിതര്‍ക്കായി ഒന്നേകാല്‍ ഏക്കര്‍ ഭൂമിയാണ് ബാലു നല്‍കിയത്. ഇനി കൈവശമുള്ളത് മൂന്നു സെന്റ് സ്ഥലം മാത്രം. ഭാര്യ ഷീബയുടെ സമ്മതത്തോടെയായിരുന്നു സ്ഥലം നല്‍കാന്‍ തീരുമാനിച്ചത്.

ഉപ്പുതറയിലെ ഒരേക്കര്‍ കൈവശ ഭൂമിയും 25 സെന്റ് പട്ടയ വസ്തുവുമാണ് നല്‍കുന്നത്. പ്രളയ ദുരന്തം അനുഭവിക്കുന്നവരുടെ വിവരങ്ങള്‍ ടിവിയില്‍ കണ്ടതിനെത്തുടര്‍ന്നു സുഹൃത്തുക്കളോടൊപ്പം ബാലു പീരുമേട്ടിലുള്ള ദുരിതാശ്വാസ ക്യാമ്പില്‍ പോയിരുന്നു.

തിരിച്ചെത്തി ഭാര്യ ഷീബയുമായി ആലോചിച്ച് സ്ഥലം വിട്ടു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. തയ്യല്‍ തൊഴിലാളിയാണ് ഷീബ. സ്ഥലം വിട്ടു നല്‍കുന്നതിനുള്ള സമ്മതപത്രം മന്ത്രി എം.എം. മണിക്കു കൈമാറുകയും ചെയ്തു.

Related posts