പെണ്‍കുട്ടിയെ നോക്കിയതിന്റെ പേരിൽ ഭാര്യ ഭർത്താവിനെ മർദ്ദിച്ചു. അമേരിക്കയിലെ മിയാമിയിൽ നിന്നും ലോസഞ്ചൽസിലേക്ക് പോയ വിമാനത്തിലാണ് സംഭവം. വിമാനത്തിൽ കയറിയതു മുതൽ ഭാര്യ ദേഷ്യത്തിലായിരുന്നു.
തുടർന്ന് ഇരുവരും തങ്ങളുടെ സീറ്റിൽ ഇരുന്നു. ഭർത്താവ് അവിടെയിരുന്നു കൊണ്ട് ഒരു യാത്രികയെ നോക്കുന്നത് കണ്ട ഭാര്യ ദേഷ്യത്തിൽ കൈയിലിരുന്ന ലാപ്ടോപ്പ് ഉപയോഗിച്ച് ഭർത്താവിനെ ആക്രമിക്കുകയായിരുന്നു.
സീറ്റിൽ നിന്നും എഴുന്നേറ്റ് ഭർത്താവ് ഓടാൻ ശ്രമിച്ചുവെങ്കിലും പിന്നാലെ ചെന്ന ഭാര്യ ഭർത്താവിനെ ഓടിച്ചിട്ട് അടിച്ചു. ഇനി ഒരിക്കലും മറ്റ് സ്ത്രീകളെ നോക്കരുത് എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ഇവർ ആക്രമിച്ചത്.
പിന്നീട് ഇരുവരെയും വിമാനത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രികരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.