ന്യൂഡൽഹി: ലൈംഗിക പീഡന കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാൻ ഇരയായ പെണ്‍കുട്ടിയുടെ കൈയിൽ രാഖി കെട്ടണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിചിത്ര വിധി സുപ്രീം കോടതി റദ്ദാക്കി.
മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് ഒന്‍പത് വനിത അഭിഭാഷകർ ചേർന്ന് സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.ലൈംഗിക പീഡനത്തിന് ഇരകളാകുന്നവരെ പ്രതിയിൽ നിന്നു സംരക്ഷിക്കണമെന്നാണ് നിയമം അനുശാസിക്കുന്നതെന്നും മധ്യപ്രദേശ് ഹൈക്കോടതിയുടെ നടപടി അതിനു വിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചു.
പ്രതിയോട് ഇരയുടെ വീട്ടിൽ ചെന്ന് രാഖി കെട്ടാനുള്ള വിധി ഇരയുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുമെന്നും അഭിഭാഷകർ ഹർജിയിൽ ചൂണ്ടിക്കാട്ടി.2020 ഏപ്രിലിൽ നടന്ന ലൈംഗിക കേസിൽ ജാമ്യം തേടിയ പ്രതിയോടാണ് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചാണ് ഇരയ്ക്ക് രാഖി കെട്ടിക്കൊടുക്കാൻ ഉത്തരവിട്ടത്.