ഇ​ത് അ​പൂ​ർ​വ വി​ധി; അ​മി​ത​വേ​ഗ​ത്തി​ൽ പാ​യു​ന്ന​വ​ർ​ക്കു​ള്ള താ​ക്കീ​ത്; ബസുകളുടെ മത്സരയോട്ടത്തിൽ വൈ​ദി​ക​ന​ട​ക്ക​​മു​ള്ള കാ​ർ യാ​ത്ര​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ബ​സ് ഡ്രൈ​വ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും പി​ഴ​യും


സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ബ​സി​ടി​ച്ച് ര​ണ്ടു കാ​ർ യാ​ത്രി​ക​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ബ​സ് ഡ്രൈ​വ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും ഇ​രു​പ​തി​നാ​യി​രം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

കൊ​ഴു​ക്കു​ള്ളി മൂ​ർ​ക്ക​നി​ക്ക​ര മേ​പ്പു​ള്ളി സു​ധീ​റി​നെ(52)​യാ​ണു തൃ​ശൂ​ർ ഒ​ന്നാം​ക്ലാ​സ് അ​ഡീ​ഷ​ണ​ൽ അ​സി. സെ​ഷ​ൻ​സ് ജ​ഡ്ജി സി.​എ​സ്. അ​ന്പി​ളി ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2010 ഏ​പ്രി​ൽ 11നാ​ണു പെ​രു​ന്പി​ലാ​വ് സെ​ന്‍റ​റി​ൽ അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​റ്റി​പ്പു​റ​ത്തു​നി​ന്ന് തൃ​ശൂ​രി​ലേ​ക്കു വ​ന്നി​രു​ന്ന സ്വ​കാ​ര്യ ബ​സും മ​റ്റൊ​രു ബ​സും ത​മ്മി​ലു​ള്ള മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ അ​ശ്ര​ദ്ധ​മാ​യി ഓ​വ​ർ ടേ​ക്ക് ചെ​യ്ത​പ്പോ​ൾ എ​തി​രെ വ​ന്ന മാ​രു​തി കാ​റി​ലി​ടി​ച്ചാ​ണു ര​ണ്ടു​പേ​ർ മ​രി​ച്ച​ത്.

കോ​ട്ട​യ​ത്തു​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ന്ന​ത്തെ വ​ട​ക്കേ​ക്ക​ര സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ചെ​ത്തി​പ്പു​ഴ (കോ​ട്ട​യം ജി​ല്ല ആ​റു​മാ​നൂ​ർ മു​ള​മ​റ്റ​ത്തി​ൽ ചാ​ക്കോ​ച്ച​ന്‍റെ മ​ക​നാ​ണ്) സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ക്കു​ക​യും മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നാ​യ ഒൗ​സേ​പ്പ് മ​ത്താ​യി ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ര​ണ്ടാം ദി​വ​സം മ​രി​ക്കു​ക​യും ചെ​യ്തു. കാ​റി​ലെ മ​റ്റു മൂ​ന്നു യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് കാ​റി​ന​ക​ത്ത് കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്്. കു​ന്നം​കു​ളം പോ​ലീ​സ് ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ ന​ര​ഹ​ത്യ​യ്ക്കു കേ​സെ​ടു​ത്തി​രു​ന്നു.പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന് 18 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 11 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജോ​ണ്‍​സ​ണ്‍ ടി.​തോ​മ​സി​ന്‍റെ വാ​ദ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

ഇ​ത് അ​പൂ​ർ​വ വി​ധി; അ​മി​ത​വേ​ഗ​ത്തി​ൽ പാ​യു​ന്ന​വ​ർ​ക്കു​ള്ള താ​ക്കീ​ത്
സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ അ​മി​ത​വേ​ഗ​ത​യി​ൽ അ​ശ്ര​ദ്ധ​മാ​യി ഓ​വ​ർ​ടേ​ക്ക് ചെ​യ്ത ബ​സി​ടി​ച്ച് വി​കാ​രി​യ​ട​ക്കം ര​ണ്ടു പേ​ർ മ​രി​ക്കാ​നി​ട​യാ​യി സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​റെ അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് ത​ട​വി​ന് ശി​ക്ഷി​ച്ച​ത് അ​മി​ത​വേ​ഗ​ത്തി​ൽ നി​ര​ത്തു​ക​ളി​ൽ പാ​യു​ന്ന​വ​ർ​ക്കു​ള്ള നീ​തി​പീ​ഠ​ത്തി​ന്‍റെ താ​ക്കീ​ത് കൂ​ടി​യാ​ണ്.

പൊ​തു​വെ അ​പ​ക​ട​ക്കേ​സു​ക​ളി​ൽ ഇ​ത്ത​ര​മൊ​രു വി​ധി​യു​ണ്ടാ​കാ​റു​ള്ള​ത് അ​പൂ​ർ​വ​മാ​ണെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജോ​ണ്‍​സ​ണ്‍ ടി. ​തോ​മ​സ് പ​റ​ഞ്ഞു.

സാ​ധാ​ര​ണ അ​പ​ക​ട​മു​ണ്ടാ​കു​ന്പോ​ൾ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ചു എ​ന്ന വ​കു​പ്പു​ക​ളാ​ണ് പോ​ലീ​സ് ചേ​ർ​ക്കാ​റു​ള്ള​തെ​ന്നും എ​ന്നാ​ൽ ഈ ​കേ​സി​ൽ മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കാ​ണ് കു​ന്നം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത​തെ​ന്നും അ​തി​നാ​ലാ​ണ് അ​ഞ്ചു​വ​ർ​ഷ​ത്തെ ത​ട​വു ശി​ക്ഷ കോ​ട​തി വി​ധി​ച്ച​തെ​ന്നും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പ​റ​ഞ്ഞു.

അ​പ​ക​ട​മു​ണ്ടാ​കു​മെ​ന്ന​റി​യാ​മാ​യി​രു​ന്നി​ട്ടും അ​മി​ത​വേ​ഗ​ത​യി​ൽ ബ​സ് ഓ​ടി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് പോ​ലീ​സി​ന് ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ എ​ന്ന വ​കു​പ്പ് ചു​മ​ത്തി​യ​ത്.

അ​പ​ക​ട​ത്തി​ന്‍റെ സ്വ​ഭാ​വം മ​ന​സി​ലാ​ക്കി ഈ ​വ​കു​പ്പ് ചു​മ​ത്തു​ക​യെ​ന്ന​ത് അ​പ​ക​ട​ക്കേ​സു​ക​ളി​ൽ വ​ള​രെ നി​ർ​ണാ​യ​ക​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ വ​ള​രെ സൂ​ക്ഷി​ച്ചു മാ​ത്ര​മേ ഈ ​വ​കു​പ്പു പ്ര​കാ​രം കേ​സെ​ടു​ക്കാ​റു​ള്ളു.

പ​രി​ക്കേ​റ്റ​വ​രെ കോ​ട​തി​യി​ൽ വി​സ്ത​രി​ക്കു​ന്പോ​ൾ പേ​ടി​യോ​ടെ​യാ​ണ് അ​വ​ർ അ​ന്ന​ത്തെ അ​പ​ക​ടം ഓ​ർ​മി​ച്ചെ​ടു​ത്ത​ത്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മാ​ത്യു ചെ​ത്തി​പ്പു​ഴ​യാ​ണ് കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്.

Related posts

Leave a Comment