കോട്ടയം: ഭാര്യ മരിച്ച കേസില്‍ ഭര്‍ത്താവിനും ഭര്‍ത്തൃ മാതാവിനും തടവ്. മാടപ്പള്ളി മോസ്കോ കണിച്ചുകാട്ട് വീട്ടില്‍ ജൂലി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് മനോജിന് ഏഴു വര്‍ഷം തടവും അയ്യായിരം രൂപ പിഴയും ഭര്‍തൃ മാതാവ് അന്നമ്മ ഏബ്രഹാമിനു മൂന്നു വര്‍ഷം തടവും അയ്യായിരം രൂപ പിഴയൊടുക്കാനും കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി വി.എസ്. ബിന്ദുകുമാരി ഉത്തരവായി.
മനോജ് പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു മാസം കൂടി തടവ് അനുഭവിക്കണം. 2000 നവംബര്‍ 20നാണ് ജൂലി ആത്മഹത്യ ചെയ്തത്. ഭര്‍ത്താവും ഭര്‍തൃ മാതാവും ചേര്‍ന്ന് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ജൂലി ആത്മഹത്യ ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സജയന് ജേക്കബ് ഹാജരായി.