പത്ത് വര്‍ഷം മുമ്പ് ചക്കക്കുരുകൊണ്ട് എറിഞ്ഞ കുട്ടിയെ ഓലമടല്‍ ഉപയോഗിച്ച് തല്ലിയ കേസില്‍ കോടതി വിധി വന്നു. ചക്കക്കുരു എറിഞ്ഞ 12 വയസുകാരന് ഇപ്പോള്‍ 22 വയസായി. ഏറുകൊണ്ട വിഴിഞ്ഞം മുല്ലൂര്‍ വാലന്‍വിള എസ് ആര്‍ സദനത്തില്‍ രാധയ്ക്കു 73 വയസും. ഒരു ദിവസത്തെ തടവും 5000 രൂപ പിഴയുമാണ് ഇവര്‍ക്കു പ്രത്യേക കോടതി വിധിച്ച ശിക്ഷ.
വെറും പത്തുവയസുകാരനായ കുട്ടി തമാശയ്ക്ക് ചെയ്ത കാര്യത്തിന് പ്രതികാരമെന്ന് രീതിയില്‍ ഓലമടല്‍ കൊണ്ടടിച്ച നടപടി ന്യായീകരിക്കാനാവില്ലെന്നാണ് കോടതി വിധി ന്യായത്തില്‍ പറഞ്ഞത്.
പിഴ ഒടുക്കിയില്ലെങ്കില്‍ സാധാരണ തടവ് അനുഭവിച്ചാല്‍ മതി. പിഴത്തുക ഒടുക്കുകയാണെങ്കില്‍ അതു യുവാവിനു നല്‍കണം എന്നും കോടതി വ്യക്തമാക്കി. വിഴിഞ്ഞം പോലീസ് 2006 ല്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. കേസില്‍ ആറു സാക്ഷികളെ വിസ്തരിച്ചു.