ഉച്ചത്തിൽ സംസാരിച്ചതിന്‍റെ പേരിൽ​  തമി​ഴ്നാ​ട് സ്വ​ദേ​ശി​യെ എ​റി​ഞ്ഞു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; പ്ര​തി​ക​ൾ​ക്കു ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും

മ​ഞ്ചേ​രി: ത​മി​ഴ്നാ​ട് സ്വ​ദേ​ശി ചി​ന്ന​യ്യ​യെ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്നു താ​ഴേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ ര​ണ്ടു പ്ര​തി​ക​ൾ​ക്കു മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (മൂ​ന്ന്) ജീ​വ​പ​ര്യ​ന്തം ത​ട​വും 50000 രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. താ​നൂ​ർ മൂ​ച്ചി​ക്ക​ൽ പ​ത്ത​ൻ​പാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ര​ങ്ക​ത്തി​ൽ സെ​യ്തു മു​ഹ​മ്മ​ദ് (37), അ​ര​ങ്ക​ത്തി​ൽ ഉ​മ്മ​ർ ഫാ​റൂ​ഖ് എ​ന്ന കു​ഞ്ഞു (31) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ അ​ര​ങ്ക​ത്തി​ൽ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് എ​ന്ന കു​ട്ടി (34)യെ ​ഒ​രു മാ​സം ത​ട​വി​നും 1000 രൂ​പ പി​ഴ​യ​ട​ക്കാ​നും ജ​ഡ്ജി കെ.​എ​ൻ.​സു​ജി​ത്ത് ശി​ക്ഷി​ച്ചു. താ​നാ​ളൂ​ർ മൂ​ച്ചി​ക്ക​ലി​ലു​ള്ള ആ​യ​പ്പ​ള്ളി ട​വ​റി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന ചി​ന്ന​യ്യ എ​ന്ന ദ​ക്ഷി​ണാ​മൂ​ർ​ത്തി (32) കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട് ക​ട​ലൂ​ർ സ്വ​ദേ​ശി ശ​ങ്ക​ർ റാ​വു​വി​ന്‍റെ മ​ക​നാ​യ ചി​ന്ന​യ്യ മൂ​ന്നു വ​ർ​ഷ​മാ​യി കേ​ര​ള​ത്തി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. 2014 ഏ​പ്രി​ൽ 15ന് ​രാ​ത്രി പ​ത്ത​ര​മ​ണി​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യു​ടെ ടെ​റ​സി​ൽ ബ​ന്ധു​വാ​യ ക​ട​ലൂ​ർ ചെ​ട്ടി​ത്തെ​രു​വ് ന​ടി​യ​പ്പേ​ട്ട വ​രു​താ​ജ​ലം പാ​ണ്ഡ്യ (58)നൊ​പ്പ​മി​രു​ന്ന് മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു ചി​ന്ന​യ്യ. ചി​ന്ന​യ്യ​യു​ടെ​യും ബ​ന്ധു​വി​ന്‍റെ​യും ഉ​ച്ച​ത്തി​ലു​ള്ള സം​സാ​രം താ​ഴെ​യു​ണ്ടാ​യി​രു​ന്ന പ്ര​തി​ക​ൾ​ക്ക് ര​സി​ച്ചി​ല്ല. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ മു​ക​ളി​ലെ​ത്തി ഇ​വ​രെ ശ​കാ​രി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

ബ​ന്ധു​വി​നെ മ​ർ​ദി​ക്കു​ന്ന​ത് ത​ട​യാ​നെ​ത്തി​യ ചി​ന്ന​യ്യ​യെ സെ​യ്തു മു​ഹ​മ്മ​ദും ഉ​മ്മ​ർ ഫാ​റൂ​ഖും ക​യ്യും കാ​ലും കൂ​ട്ടി​പ്പി​ടി​ച്ച് താ​ഴേ​ക്കു​വീ​ശി എ​റി​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ചി​ന്ന​യ്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ 2014 ഏ​പ്രി​ൽ 21ന് ​മ​രി​ച്ചു. പാ​ണ്ഡ്യ​ന്‍റെ പ​രാ​തി​യി​ൽ 2014 ഏ​പ്രി​ൽ 24ന് ​പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. താ​നൂ​ർ സി​ഐ കെ.​സി.​ബാ​ബു​വാ​ണ് കേ​സ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​പി.​അ​ബ്ദു​ൾ ഗ​ഫൂ​ർ ഹാ​ജ​രാ​യി.

Related posts