ചാലക്കുടി: കോർട്ട് കോംപ്ലക്സിന്റെ ശിലാസ്ഥാപനം മൂന്നാംവട്ടവും നടത്തി.2020 നവംബർ അഞ്ചിനു അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ കോർട്ട് കോംപ്ലക്സിന്റെ ശിലാസ്ഥാപനം നടത്തിയതായിരുന്നു.
എന്നാൽ നിർമാണം ആരംഭിച്ചില്ല. അഞ്ചുമാസത്തിനുശേഷം വീണ്ടും ഒരു നിർമാണോദ്ഘാടനവും കൂടി നടന്നു. ബെന്നി ബെഹന്നാൻ എംപിയും സനീഷ് കുമാർ ജോസഫ് എംഎൽഎയുമായി ചേർന്നാണ് രണ്ടാംവട്ടം നിർമാണോദ്ഘാടനം നടത്തിയത്.
എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ കാരണം നിർമാണം ആരംഭിച്ചിരുന്നില്ല. ഇന്നലെ ചാലക്കുടി മുനിസിപ്പൽ മജിസ്ട്രേട്ട് എം.ടി.തരിയച്ചൻ ഒരു നിർമാണോദ്ഘാടനവുംകൂടി നടത്തി.
മൂന്നാംതവണയാണ് ഉദ്ഘാടനം നടക്കുന്നത്. രണ്ടുവർഷത്തോളമായി നിലവിലുണ്ടായിരുന്ന മജിസ്ട്രേട്ട് കോടതി പൊളിച്ചുമാറ്റിയിട്ട്. എന്നാൽ, പല കാരണങ്ങൾ പറഞ്ഞ് നിർമാണം ആരംഭിച്ചിരുന്നില്ല.ത്തുകോടി രൂപ ചെലവിലാണ് കോർട്ട് കോംപ്ലക്സ് നിർമിക്കുന്നത്.
ഇപ്പോൾ ഇതുവരെ നടന്ന ഉദ്ഘാടനങ്ങളെല്ലാം ഒൗപചാരികമായ ചടങ്ങുകൾ മാത്രമായിരുന്നുവെന്നും ഇപ്പോഴാണ് യഥാർഥത്തിൽ നിർമാണം ആരംഭിക്കാൻ പോകുന്നതെന്നുമാണ് ബാർ അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. ബാർ അസോസിയേഷൻ ഭാരവാഹികൾ മാത്രമാണ് ഈ തവണ ചടങ്ങിൽ പങ്കെടുത്തിരുന്നത്.