ആ​ര്‍​എ​സ്എ​സ് പ്രവർത്തകന്‍റെ വാ​ഹ​നം ക​ത്തി​ച്ച കേ​സ്; പ്രോസിക്യൂഷൻ പരാജയം, സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ വെ​റു​തെ വി​ട്ടു

പ​യ്യ​ന്നൂ​ര്‍: ആ​ര്‍​എ​സ്എ​സ് പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​കി​ന്‍റെ വാ​ഹ​നം ക​ത്തി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ കോ​ട​തി വെ​റു​തെ വി​ട്ടു. പ്രോ​സി​ക്യൂ​ഷ​ന്‍റെ തെ​ളി​വു​ക​ള്‍ അ​പ​ര്യാ​പ്ത​മെ​ന്ന് ക​ണ്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ക​രി​വെ​ള്ളൂ​ര്‍ പെ​ര​ള​ത്തെ പി.​വി. ര​മേ​ശ​നെ കോ​ട​തി വെ​റു​തെ വി​ട്ട​ത്.

ആ​ര്‍​എ​സ്എ​സ് മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​ക് ആ​യി​രു​ന്ന പേ​ര​ളം ചീ​റ്റ​യി​ലെ എം.​വി. സ​ത്യ​ന്‍റെ വീ​ട്ടു​പ​റ​മ്പി​ല്‍ രാ​ത്രി അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ടി​നു മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ട അം​ബാ​സി​ഡ​ര്‍ കാ​ര്‍ ര​മേ​ശ​നും മ​റ്റൊ​രാ​ളും ചേ​ര്‍​ന്ന് ക​ത്തി​ച്ചു​വെ​ന്നും ഇ​തി​നു​ശേ​ഷം ഇ​വ​ര്‍ ഓ​ടി​പ്പോ​കു​ന്ന​ത് ക​ണ്ടു​വെ​ന്നു​മാ​യി​രു​ന്നു പ​രാ​തി.

ര​മേ​ശ​നാ​ണ് കാ​ര്‍ ക​ത്തി​ച്ച​തെ​ന്നു ക​ണ്ടെ​ത്തു​ന്ന​തി​നു പ്രോ​സീ​ക്യൂ​ഷ​ന്‍ നി​ര്‍​ത്തി​യ തെ​ളി​വു​ക​ള്‍ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം കൊ​ണ്ട് മാ​ത്ര​മാ​ണ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും പ​ഞ്ചാ​യ​ത്ത് മെംബറു​മാ​യ ര​മേ​ശ​നെ പ്ര​തി ചേ​ര്‍​ത്ത​തെ​ന്നു​മു​ള്ള പ്ര​തി​ഭാ​ഗം വാ​ദം സ്വീ​ക​രി​ച്ച് പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് പ്ര​തി​യെ വെ​റു​തെ വി​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ഭാ​ഗ​ത്തി​നാ​യി അ​ഡ്വ. ടി.​വി. വി​നീ​ഷ് ഹാ​ജ​രാ​യി.

Related posts

Leave a Comment