കൊയിലാണ്ടി: ആള്‍മാറാട്ടം നടത്തി സ്ത്രീകളെ വശീകരിച്ച് ബലാത്സംഗം നടത്തിയ കേസിലെ പ്രതിക്ക് 14 വര്‍ഷം തടവ് ശിക്ഷ.
കോട്ടയം കാപ്പിക്കാട് ചെല്ലപ്പനാണ് കൊയിലാണ്ടി പോക്സോ ഫാസ്ട്രാക്ക് കോടതി 14 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
വയനാട് പനവല്ലി ഇന്ദീവരത്തില്‍ ഹരിപ്രസാദ്, ചിതനന്ദന്, ചിതന്, ചിതാനന്ദ ഹരി എന്ന പേരുകളില്‍ ആള്‍മാറാട്ടം നടത്തിയെന്നാണ് കേസ്. 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിലൂടെയാണ് ഇയാളുടെ ശരിയായ വിലാസം കണ്ടെത്തിയത്.
വടകര ഡിവൈഎസ്പി പ്രേമരാജനായിരുന്നു അന്ന് അന്വേഷണം നടത്തിയത്. പിന്നീട് കേസ് കോഴിക്കോട് പോക്സോ കോടതിയില്‍ നിന്നും കൊയിലാണ്ടി ഫാസ് ട്രാക്ക് പോക്സോ കോടതിയിലേക്ക് മാറ്റുകയായിരുന്നു. പ്രതി റിമാന്‍ഡില്‍ കഴിയവെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.