ചാലക്കുടി: താലൂക്ക് ആശുപത്രി ജില്ലാ കോടതിയാക്കി സിനിമാ ഷൂട്ടിംഗ്. താലൂക്ക് ആശുപത്രിയുടെ ഓഫീസിനു മുന്നിൽ രാവിലെ എറണാകുളം ജില്ലാ കോടതിയെന്ന ബോർഡ് കണ്ടപ്പോൾ ആശുപത്രിയിൽ എത്തിയവർ ഒന്നു ഞെട്ടി. പിന്നീടാണ് ആശുപത്രി ഓഫീസിനു മുമ്പില്‍ കാമറകളും സിനിമാ താരങ്ങളെയും കണ്ടത്. അൻസാർഖാൻ സംവിധാനം ചെയ്യുന്ന ലക്ഷ്യം എന്ന സിനിമയുടെ ഷൂട്ടിംഗാണ് ഇവിടെ നടന്നത്. ബിജുമേനോൻ, ഷമ്മി തിലകൻ തുടങ്ങിയ താരങ്ങളുടെ കോടതി പശ്ചാത്തലമാക്കിയുള്ള ഷൂട്ടിംഗാണ് നടന്നത്. ഷൂട്ടിംഗ് കാണാൻ രോഗികളും നാട്ടുകാരും അടക്കം ജനങ്ങൾ തടിച്ചുകൂടിയിരുന്നു.
ഒറ്റരാത്രികൊണ്ട് താലൂക്ക് ആശുപത്രി ജില്ലാ കോടതിയായി; രാവിലെ മരുന്നുവാങ്ങാനെ ത്തിയവർ ഞെട്ടി; ഒടുവിൽ ഇഷ്ടതാരങ്ങളെ കണ്ട സന്തോഷത്തിൽ നാട്ടുകാർ
