കണ്ണൂർ: ബിജെപിയുടെ കൊടിതോരണങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകനെ തടവിനും പിഴയടയ്ക്കാനും ശിക്ഷിച്ചു. സിപിഎം പ്രവർത്തകനായ അഴീക്കോട് ചാലിലെ പി.പി. റിജിലിനെയാണ് കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) ഒരു മാസത്തെ തടവിനും 2,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. ഈ കേസിൽ പ്രതിയായ രണ്ടു സിപിഎം പ്രവർത്തകരെ കുറ്റക്കാരനല്ലെന്ന് കാണിച്ച് കോടതി വെറുതെ വിട്ടിരുന്നു.
2008 ഫെബ്രുവരി 10നായിരുന്നു കേസിനാസ്പദമായ സംഭവം. അഴീക്കോട് ചാലിൽ ഹാശ്മി വായനശാലയ്ക്കു സമീപത്തെ റോഡരികിൽ ബിജെപി സ്ഥാപിച്ച കൊടിതോരണങ്ങളാണ് നശിപ്പിച്ചത്. ഇതു തടയാൻ ശ്രമിച്ച പോലീസുകാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വളപട്ടണം പോലീസാണ് സംഭവത്തിൽ കേസെടുത്തത്.