നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി കീ​ഴ്ക്കോ​ട​തി​ക​ൾ നാ​ളെ മു​ത​ൽ; റെ​​​ഡ് സോ​​​ണി​​​ലു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ലെ കോ​​​ട​​​തി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ലാ​​​വ​​​ധി​​​ക്കു​​​ ശേ​​​ഷം


കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ കീ​​​ഴ്ക്കോ​​​ട​​​തി​​​ക​​​ൾ ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി നാ​​​ളെമു​​​ത​​​ൽ ഘ​​​ട്ടം​​ഘ​​​ട്ട​​​മാ​​​യി പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കും.

ലോ​​​ക്ക് ഡൗ​​​ണി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ട​​​ച്ചി​​​ടേ​​​ണ്ടിവ​​​ന്ന കോ​​​ട​​​തി​​​ക​​​ളി​​​ൽ ഗ്രീ​​​ൻ സോ​​​ണു​​​ക​​​ളി​​​ലു​​​ള്ള ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം, ഓ​​​റ​​​ഞ്ച് ബി ​​​സോ​​​ണു​​​ക​​​ളി​​​ലു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ആ​​​ല​​​പ്പു​​​ഴ, തൃ​​​ശൂ​​​ർ, വ​​​യ​​​നാ​​​ട്, പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ 21 മു​​​ത​​​ലും ഓ​​​റ​​​ഞ്ച് എ ​​​സോ​​​ണി​​​ലു​​​ൾ​​​പ്പെ​​​ട്ട പ​​​ത്ത​​​നം​​​തി​​​ട്ട, എ​​​റ​​​ണാ​​​കു​​​ളം, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ ഈ ​​മാ​​സം 27 മു​​​ത​​​ലു​​​മാ​​​ണ് കോ​​​ട​​​തി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക.

റെ​​​ഡ് സോ​​​ണി​​​ലു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ലെ കോ​​​ട​​​തി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ലാ​​​വ​​​ധി​​​ക്കു​​​ ശേ​​​ഷം നി​​​ശ്ച​​​യി​​​ക്കും. ലോ​​​ക്ക് ഡൗ​​​ണി​​​ൽ ഇ​​​ള​​​വു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വും ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ല​​​ത്തു കോ​​​ട​​​തി​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സു​​​പ്രീംകോ​​​ട​​​തി ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​ണു കീ​​​ഴ്ക്കോ​​​ട​​​തി​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.

റെ​​​ഗു​​​ല​​​ർ സി​​​റ്റിം​​​ഗ് വേ​​​ണ​​​മെ​​ന്നു നി​​​ർ​​​ബ​​​ന്ധ​​​മി​​​ല്ല. സി​​​റ്റിം​​​ഗ് വേ​​​ണ്ടി​​​വ​​​ന്നാ​​​ൽ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ചു സാ​​​മൂ​​​ഹ്യ അ​​​ക​​​ലം ഉ​​​റ​​​പ്പാ​​​ക്ക​​​ണം.

വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സിം​​​ഗ് സം​​​വി​​​ധാ​​​നം തു​​​ട​​​ര​​​ണം. സി​​​വി​​​ൽ കേ​​​സു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ങ്കി​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി വേ​​​ണം. ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സേ​​​വ​​​നം ജി​​​ല്ലാ ജ​​​ഡ്ജി​​​മാ​​​ർ ഉ​​​റ​​​പ്പാ​​​ക്ക​​​ണം.

സ​​​മീ​​​പ​​വാ​​​സ​​​ിക​​​ളും വാ​​​ഹ​​​ന സൗ​​​ക​​​ര്യ​​​മു​​​ള്ള​​​വ​​​രു​​​മാ​​​യ ജീ​​​വ​​​ന​​​ക്കാ​​​രെ ഇ​​​തി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കാം. കോ​​​ട​​​തി ജീ​​​വ​​​ന​​​ക്കാ​​​ർ മാ​​​സ്കും സാ​​​നി​​​റ്റൈ​​​സ​​​റും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം.

നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ക്ക​​​ണം. തി​​​ങ്ക​​​ൾ മു​​​ത​​​ൽ വെ​​​ള്ളി വ​​​രെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട​​​തെ​​​ന്നും നിർദേശിക്കുന്നു.

Related posts

Leave a Comment