മഞ്ചേരി: നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകനു ഏഴ് വർഷം കഠിന തടവും 25000 രൂപ പിഴയും. തിരൂർ ആലത്തിയുർ വെള്ളാമശേരി എരച്ചന്പാട്ട് അഷ്റഫ് എന്ന മുഹമ്മദ് അഷ്റഫി (42)നെയാണ് മഞ്ചേരി പോക്സോ കോടതി ശിക്ഷിച്ചത്.
പീഡന ശ്രമത്തിനു ഏഴ് വർഷം കഠിന തടവ്, 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ആറുമാസത്തെ അധിക തടവ്, പോക്സോ വകുപ്പ് പ്രകാരം ഏഴ് വർഷം കഠിന തടവ്, 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ ആറുമാസത്തെ അധിക തടവ്, സെക്ഷൻ ഒന്പതു പ്രകാരം അഞ്ചു വർഷം കഠിന തടവ്, 5000 രൂപ പിഴ, പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം, ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ആറുമാസം എന്നിങ്ങനെയാണ് ശിക്ഷ. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പിഴത്തുകയും വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപയും പെൺകുട്ടിക്ക് നൽകണം.