ചെ​ക്ക് കേ​സ് പ്ര​തി​ക്ക് ജാ​മ്യം നി​ൽ​ക്കാ​ൻ കോടതിയില്‍ മ​ദ്യ​പി​ച്ചെ​ത്തി​; യു​വാ​വ് കിട്ടിയത് എട്ടിന്റെപണി

തി​രു​വ​ല്ല: ചെ​ക്ക് കേ​സി​ലെ പ്ര​തി​ക്ക് ജാ​മ്യം നി​ൽ​ക്കാ​ൻ മ​ദ്യ​പി​ച്ചു കോ​ട​തി​യി​ലെ​ത്തി​യ യു​വാ​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. തി​രു​വ​ല്ല ജു​ഡീ​ഷൽ ഫ​സ്റ്റ്ക്ലാ​സ് കോ​ട​തി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​ഭ​വം. ചെ​ങ്ങ​ന്നൂ​ർ മു​ള​ക്കു​ഴ പ​ടി​ഞ്ഞാ​റേ​ച​രി​വി​ൽ പൂ​പ്പം​ക​ര​മോ​ടി​യി​ൽ ബി​ജു​വാ​ണ് (45) റി​മാ​ൻ​ഡി​ലാ​യ​ത്.

പു​ളി​ക്കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​ഞ്ച​നാ​കേ​സി​ലെ പ്ര​തി ചെ​ങ്ങ​ന്നൂ​ർ കാ​ര​യ്ക്കാ​ട് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഹ​രി​പ്പാ​ട് ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ന​ന്ദി​നി ഗാ​ർ​ഡ​ൻ​സി​ൽ സൂ​ര​ജി​ന് ജാ​മ്യ​മെ​ടു​ക്കാ​നാ​ണ് ബി​ജു സു​ഹൃ​ത്ത് ശ്രീ​കാ​ന്തി​നൊ​പ്പം കോ​ട​തി​യി​ൽ എ​ത്തി​യ​ത്.

ബി​ജു​വി​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ പ​ന്തി​കേ​ട് തോ​ന്നി​യ​തി​നെ​തു​ട​ർ​ന്ന് കോ​ട​തി ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​നോ​ട് ഇ​യാ​ളു​ടെ വൈ​ദ്യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ മ​ജി​സ്‌​ട്രേ​റ്റ് ബ​ബീ​ന നാ​ഥ്‌ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ ഇ​യാ​ളെ വീ​ണ്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

തു​ട​ർ​ന്ന് കോ​ട​തി ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം വ​ഞ്ച​നാ​കേ​സി​ലെ പ്ര​തി​യാ​യ സൂ​ര​ജി​ന് കോ​ട​തി​യി​ൽ നി​ന്നും ജാ​മ്യ​വും ല​ഭി​ച്ചു.

Related posts