കൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിയെ ക്രൂരപീഡനത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ അമിറുള്‍ ഇസ്ലാമിനെ മറ്റൊരു കേസില്‍ നിന്ന് കോടതി കുറ്റവിമുക്തനാക്കി. മൃഗങ്ങളെ ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് കോടതി ഇയാളെ വെറുതെ വിട്ടത്. ഇതര സംസ്ഥാന തൊഴിലാളികള്‍ മൃഗങ്ങളെ രതിയ്ക്ക് ഇരയാക്കുന്നുവെന്ന സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടര്‍ന്നായിരുന്നു കേസ്.
2016 ജൂണില്‍ നിയമ വിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമീര്‍ ഉള്‍ ഇസ്ലാമിനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ മൃഗങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതും താനാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍, കോടതിയില്‍ ഇയാള്‍ക്കെതിരേയുള്ള കേസ് തെളിയിക്കാനായില്ല. അമീര്‍ ഉള്‍ ഇസ്ലാമിന് ലൈംഗീക വൈകൃതമുണ്ടെന്ന് വരുത്താന്‍ പോലീസ് കെട്ടിച്ചമച്ച കേസാണ് ഇതെന്നും പ്രതിഭാഗം വാദിച്ചു. ഇത് കോടതി ശരിവെക്കുകയും ചെയ്തു. ജിഷ കൊലക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീര്‍ ഇപ്പോള്‍ വിയൂര്‍ ജയിലാണ്.