ഫുജൈറ: അനാവശ്യമായി പോലീസിനെ 15 തവണ വിളിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തയാൾക്ക് 50,000 ദിർഹം (ഏകദേശം പത്ത് ലക്ഷം രൂപ) പിഴ.
മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ഫുജൈറയിലെ കോടതിയാണ് പിഴ വിധിച്ചത്.
ഫുജൈറ അൽ മദീന പൊലീസ് സ്റ്റേഷനിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടിൽ വച്ചിരിക്കുന്ന തന്റെ വീട്ടുസാധനങ്ങൾ എടുക്കാൻ പോലീസ് പട്രോളിംഗ് വേണ മെന്ന് ആവശ്യപ്പട്ടാണ് യുവാവ് പോലീസിനെ വിളിച്ചത്.
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പോലീസുകാരൻ ഇയാളെ അറിയിച്ചെങ്കിലും തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നു.
ഓരോ കോളിലും ഇയാൾ മോശമായാണ് പൊലീസിനോട് സംസാരിച്ചത്. ഇതേതുടർന്ന് ഇയാളെ പിടികൂടി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇയാൾ പറഞ്ഞ പരി ചയക്കാരന്റെ വീട്ടിൽ അന്വേഷിച്ചെങ്കിലും തന്റെ വീട്ടിൽ അങ്ങിനെയൊരു സാധനം ഇല്ലെന്നായിരുന്നു മറുപടി.
ആൽക്കഹോൾ പരിശോധന ഫലം നെഗറ്റീവായി രുന്നെങ്കിലും ഉയർന്ന രക്തസമ്മർദമുണ്ടെന്ന് കണ്ടെത്തി. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 50,000 ദിർഹം പിഴ ഈടാക്കാൻ ഉത്തരവിടുകയായിരുന്നു.