കോട്ടയം: വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ വെട്ടിയും മൂക്കിനിടിച്ചും പരിക്കേൽപ്പിച്ച കേസിൽ പാന്പാടി വെള്ളൂർ പന്തൻമാക്കൽ പി.പി. സാബു(51)വിനെ രണ്ടു വർഷം തടവിനും 5000 രൂപാ പിഴയടയ്ക്കാനും ശിക്ഷിച്ചു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് എം.സി. സനിതയാണ് വിധി പ്രഖ്യാപിച്ചത്. 2013 ഓഗസ്റ്റ് 25നു രാത്രി 8.45നാണ് കേസിനാസ്പദമായം സംഭവം നടക്കുന്നത്.
പരിക്കേറ്റ വെള്ളൂർ സ്വദേശി സനീഷിന്റെ വീട്ടിൽ കെപിഎംഎസിന്റെ മീറ്റിംഗ് നടക്കുകയായിരുന്നു. ഇവിടേക്ക് അതിക്രമിച്ചു കയറി പ്രതി അനീഷിനെ പരിക്കേൽപ്പിച്ചുവെന്നാണ് കേസ്. പാന്പാടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ പിടികൂടി കോടതിയിൽ എത്തിച്ചത്. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ ജെ. പത്മകുമാർ ഹാജരായി.