പത്തനംതിട്ട: എസ്എഫ്ഐക്കാരായ ആണ്‍കുട്ടികളുടെ കൈയേറ്റത്തിനു വിധേയായ പെണ്‍കുട്ടി നീതി തേടി കോടതിയിലേക്ക്. പോലീസില്‍ പരാതി നല്കിയ പെണ്‍കുട്ടിക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് രണ്ടു കേസുകളെടുത്ത സംഭവമാണ് വിവാദമായത്.
കടമ്മനിട്ടയിലെ സ്വകാര്യ ലോ കോളജ് വിദ്യാര്‍ഥിനിയായ പെണ്കുട്ടിണ് കഴിഞ്ഞദിവസം എസ്എഫ്ഐ പ്രവര്‍ത്തകരില്‍ നിന്നു മര്‍ദനമേറ്റത്.
കോളജിലുണ്ടായ സംഘര്‍ഷത്തിനിടെ എസ്എഫ്ഐക്കാരുടെ കൈയേറ്റത്തില്‍ മൂക്കിന് പരിക്കേറ്റ വിദ്യാര്‍ഥിനി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. വിദ്യാര്‍ഥിനി ആറന്മുള പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല.
കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ഉപരോധിച്ചപ്പോള്‍ അവരില്‍ പത്ത് പേര്‍ക്കെതിരേയും കേസെടുത്തശേഷമാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേ ആറന്മുള പോലീസ് കേസെടുത്തത്.
എസ്എഫ്ഐക്കാരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ പോലീസ് പെണ്‍കുട്ടിക്കെതിരേ പരാതി എഴുതിവാങ്ങി രണ്ട് കേസുകളെടുക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
എസ്എഫ്ഐ പ്രവര്‍ത്തകനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ പട്ടികജാതി, വര്‍ഗ സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു.
മറ്റൊരു വിദ്യാര്‍ഥിനിയെ ആക്രമിച്ചെന്ന പരാതിയില്‍ രണ്ടാമെത്ത കേസും രജിസ്റ്റര്‍ ചെയ്തു. പരിക്കേറ്റ വിദ്യാര്‍ഥിനിയുടെ പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമത്തിന് വഴങ്ങാത്തതുകൊണ്ടാണ് രണ്ടു കേസെടുകളെടുത്തതെന്ന് കെഎസ് യു നേതാക്കള്‍ ആരോപിച്ചു.
ആറന്മുള പോലീസില്‍ തനിക്ക് വിശ്വാസമില്ലെന്നു ചൂണ്ടിക്കാട്ടി കൈയേറ്റത്തിനിരയായ വിദ്യാര്‍ഥിനി സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. ഇതില്‍ ഡിജിപി ജില്ലാ പോലീസ് മേധാവിയോടു വിശദീകരണം തേടുകയും ചെയ്തു.
മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, വനിതാ കമ്മീഷന് എന്നിവര്‍ക്കും വിദ്യാര്‍ഥിനി പരാതി നല്‍കിയിരുന്നു. ഇവയിലൊന്നും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ കോടതിയെ സമീപിക്കാന്‍ പെണ്‍കുട്ടി ഒരുങ്ങുന്നത്.