ന്യൂഡൽഹി: ഡല്‍ഹി രോഹിണിയിലെ കോടതിയിലുണ്ടായ വെടിവയ്പ്പ് ആസൂത്രിതമെന്ന് പോലീസ്. ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ചയാണ് വടക്കൻ ഡൽഹിയിലെ രോഹിണി കോടതി സമുച്ചയത്തിൽ രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്.
അക്രമികൾ അഭിഭാഷകരുടെ വേഷത്തിലാണ് കോടതിയിൽ കടന്നത്. വെടിവയ്പ്പിൽ ഗുണ്ടാത്തലവൻ ജിതേന്ദ്ര ഗോഗി ഉൾപ്പടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
തിഹാർ ജയിലിലായിരുന്ന ഗോഗിയെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് വെടിവയ്പ്പുണ്ടായത്. അക്രമികളായ രണ്ടുപേരെ പോലീസ് വെടിവച്ചു കൊലപ്പെടുത്തി.
നിരവധി പേർക്ക് വെടിവയ്പ്പിൽ പരിക്കേറ്റു. സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.