വിവാഹ വാഗ്ദാനം നൽകി ശാരീരികമായി പീഡിപ്പിച്ചു; വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 101 പവനും പണവും ആവശ്യപ്പെട്ടു; 6 വർഷത്തിനിപ്പുറം കോടതി നൽകിയ വിധികേട്ട് ഞെട്ടി…


തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ വാ​ഗ്ദാ​നം ന​ട​ത്തി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഇ​രു​പ​തു വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും.

കാ​യം​കു​ളം ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി സ​രീ​ഷ് മ​ധു (35) വി​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി ആ​ർ. ജ​യ​കൃ​ഷ്ണ​ൻ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​ന്പ​തു മാ​സം കൂ​ടു​ത​ൽ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

പി​ഴ​ത്തു​ക പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​ക്കു ന​ൽ​ക​ണം.2014 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പീ​ഡ​ന​ത്തി​നു ശേ​ഷം യു​വ​തി വി​വാ​ഹ ആ​ലോ​ച​ന​യേ​ക്കു​റി​ച്ചു പ​ല​ത​വ​ണ പ​റ​ഞ്ഞെ​ങ്കി​ലും പ്ര​തി ത​യാ​റാ​യി​ല്ല.

സ​മ്മ​ർ​ദ്ദം കൂ​ടി​യ​പ്പോ​ൾ പ്ര​തി ഒ​ടു​വി​ൽ വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. ര​ക്ഷി​താ​ക്ക​ളു​മാ​യി വീ​ട്ടി​ൽ പോ​യ പ്ര​തി 101 പ​വ​ന്‍റെ ആ​ഭ​ര​ണ​വും വ​ൻ തു​ക സ്ത്രീ​ധ​ന​വും ത​ന്നാ​ൽ മാ​ത്ര​മേ വി​വാ​ഹം ക​ഴി​ക്കു​ക​യു​ള്ളു​വെ​ന്നു പ​റ​ഞ്ഞു.

വീ​ട്ടു​കാ​ർ​ക്ക് ഈ ​തു​ക ന​ൽ​കാ​നു​ള്ള ശേ​ഷി​യി​ല്ലെ​ന്ന് അ​റി​ഞ്ഞാ​ണ് പ്ര​തി ഇ​താ​വ​ശ്യ​പ്പെ​ട്ട​ത്. ത​ങ്ങ​ളു​ടെ വ​സ്തു​ക്ക​ളെ​ല്ലാം വി​റ്റ് 70 പ​വ​ൻ ത​രാ​മെ​ന്നു പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പ​റ​ഞ്ഞെ​ങ്കി​ലും സ​മ്മ​തി​ച്ചി​ല്ല.

ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടു എ​ന്നു തി​രി​ച്ച​റി​ഞ്ഞ യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് കേ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment