ദൃക്‌സാക്ഷികള്‍ ഇല്ല! ശാരദ കൊലക്കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കി; പ്രതി കുറ്റക്കാരന്‍; സംഭവം ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ശ്ര​മം എ​തി​ർ​ത്ത വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്നു കോ​ട​തി.

ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി​യാ​യ ശാ​ര​ദ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ക​ട​യ്ക്കാ​വൂ​ർ കീ​ഴാ​റ്റി​ങ്ങ​ൽ അ​പ്പു​പ്പ​ൻ​ന​ട ക്ഷേ​ത്ര​ത്തി​നു സ​മീ​പം ചു​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ മ​ണി​ക​ണ്ഠ​നെ​യാ​ണ് കു​റ്റ​ക്കാ​ര​നെ​ന്നു കോ​ട​തി വി​ധി​ച്ച​ത്. ശി​ക്ഷ തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ക്കും.

കു​റ്റ​ക​ര​മാ​യ കൈ​യേ​റ്റം, കൊ​ല​പാ​ത​കം എ​ന്നീ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക്കെ​തി​രെ തെ​ളി​ഞ്ഞ​ത്. തി​രു​വ​ന​ന്ത​പു​രം ആ​റാം അ​ഡി​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്.

2016 ഡി​സം​ബ​ർ ഒ​ന്പ​തി​നാ​ണ് സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട ശാ​ര​ദ ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ ദി​വ​സം രാ​ത്രി ഒ​ന്പ​തി​നു പ്ര​തി വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ട് ശാ​ര​ദ​യു​ടെ വീ​ട്ടി​ൽ പ്ര​വേ​ശി​ച്ച് പീ​ഡ​ന​ത്തി​ന് ശ്ര​മി​ച്ച​പ്പോ​ൾ ശാ​ര​ദ നി​ല​വി​ളി​ക്കു​ക​യും ബ​ഹ​ളം വ​യ്ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് പ്ര​തി ശാ​ര​ദ​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. ദൃ​ക്സാ​ക്ഷി​ക​ൾ ഇ​ല്ലാ​ത്ത ശാ​ര​ദ കൊ​ല​ക്കേ​സി​ൽ സാ​ഹ​ച​ര്യ തെ​ളി​വു​ക​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്.

ക​ട​യ്ക്കാ​വൂ​ർ പോ​ലീ​സാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എം. ​സ​ലാ​ഹു​ദീ​ൻ ഹാ​ജ​രാ​യി.

Related posts

Leave a Comment