വാ​ഹ​ന​ാപ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ ആ​ശ്രി​ത​ർ​ക്ക് 1.02 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി

മ​ഞ്ചേ​രി: വാ​ഹ​ന​ാപ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ ആ​ശ്രി​ത​ർ​ക്ക് 1,02,15,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ മ​ഞ്ചേ​രി മോ​ട്ടോ​ർ ആ​ക്സി​ഡ​ന്‍റ് ക്ലെയിം ​ട്രി​ബ്യൂ​ണ​ൽ കോ​ട​തി വി​ധി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ മാ​ന​ത്തു​മം​ഗ​ലം പ​ച്ചീ​രി മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ മ​ക​ൻ അ​ബ്ദു​ൽ നാ​സ​ർ (26) ആ​ണ് മ​രി​ച്ച​ത്. 2018 ജൂ​ണ്‍ 22ന് ​രാ​ത്രി 9.30നാ​ണ് അ​പ​ക​ടം.

വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മാ​ന​ത്തു​മം​ഗ​ല​ത്തു നി​ന്നു താ​ഴെ​ക്കോ​ട്ടേ​ക്ക് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു അ​ബ്ദു​ൽ നാ​സ​ർ. താ​ഴെ​ക്കോ​ട് വ​ച്ച് എ​തി​രെ വ​ന്ന ഇ​ന്നോ​വ കാ​ർ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ അ​ബ്ദു​ൽ നാ​സ​റി​നെ പെ​രി​ന്ത​ൽ​മ​ണ്ണ ഇ.​എം.​എ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഒ​രാ​ഴ്ച​ക്ക് ശേ​ഷം ചി​കി​ത്സ ഫ​ലി​ക്കാ​തെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഒ​ന്പ​തു​ശ​ത​മാ​നം പ​ലി​ശ​യും കോ​ട​തി ചെ​ല​വു​മ​ട​ക്ക​മു​ള്ള തു​ക ന്യൂ ​ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി കോ​ഴി​ക്കോ​ട് ശാ​ഖ ന​ൽ​ക​ണ​മെ​ന്ന് ജ​ഡ്ജി വി​ൻ​സെ​ന്‍റ് ചാ​ർ​ളി വി​ധി​ച്ചു.

Related posts