കോ​ട​തി കോ​മ്പൗ​ണ്ടി​ല്‍ എ​ഴു​പ​തു​കാ​ര​ന് മ​ര്‍​ദ്ദ​നം! പോ​ലീ​സും അ​ഭി​ഭാ​ഷ​ക​രും ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക്, ഒ​രാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​പ്പോ​ള്‍ പ്ര​തി സ്ഥാ​ന​ത്ത് നാ​ലു പേ​ര്‍

ത​ല​ശേ​രി: എ​ഴു​പ​തു​കാ​ര​നെ ത​ട​ഞ്ഞു നി​ര്‍​ത്തി വ​ധ​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ക​യും മ​ര്‍​ദ്ദി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പോ​ലീ​സും അ​ഭി​ഭാ​ഷ​ക​രും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക്. പ​വ​ര്‍ ഓ​ഫ് അ​റ്റോ​ണി ഉ​പ​യോ​ഗി​ച്ച് കേ​സ് ന​ട​ത്തു​ക​യും കോ​ട​തി​ക​ളി​ല്‍ സ്വ​ന്തം കേ​സു​ക​ള്‍ വാ​ദി​ക്കു​ക​യും ചെ​യ്ത് ശ്ര​ദ്ധേ​യ​നാ​യ ക​ണ്ണൂ​ര്‍ എ​ള​യാ​വൂ​ര്‍ ല​ക്ഷ്മി പ്ര​ഭ​യി​ല്‍ വി.​വി പ്ര​ഭാ​ക​ര​ന്‍റെ പ​രാ​തി​യി​ല്‍ അ​ഡ്വ.​കെ വി​ശ്വ​ന്‍, അ​ഡ്വ. പ്രി​ഥ്യു, അ​ഡ്വ. നി​സാ​ര്‍, അ​ഡ്വ.​ര​ഞ്ജി​ത് എ​ന്നി​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദം മു​റു​കു​ക​യാ​ണ്.

പ​രാ​തി​യെ​ക്കു​റി​ച്ച് പ്ര​ഥ​മി​കാ​ന്വേ​ഷ​ണം പോ​ലും ന​ട​ത്താ​തെ പ്ര​മു​ഖ​രാ​യ അ​ഭി​ഭാ​ഷ​ക​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ലോ​യേ​ഴ്‌​സ് യൂ​ണി​യ​ന്‍ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ടു കാ​ണാ​ന്‍ തീ​രു​മാ​നി​ച്ചു.

എ​ന്നാ​ല്‍ സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ല്‍ ര​ണ്ട് ത​വ​ണ​യും ഒ​ക്ടോ​ബ​റി​ല്‍ ഒ​രു ത​വ​ണ​യും അ​ഭി​ഭാ​ഷ​ക​രു​ടെ അ​ക്ര​മം സം​ബ​ന്ധി​ച്ച് പ്ര​ഭാ​ക​ര​ന്‍ ടൗ​ണ്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് കേ​സെ​ടു​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ഡി​വൈ​എ​സ്പി​യെ നേ​രി​ല്‍ ക​ണ്ട് പ്ര​ഭാ​ക​ര​ന്‍ പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കേ​സെ​ടു​ക്കേ​ണ്ടി വ​ന്ന​തെ​ന്നും ടൗ​ണ്‍ പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ഇ​തി​നി​ട​യി​ല്‍ പ്ര​ഭാ​ക​ര​ന്‍ ഒ​രു അ​ഭി​ഭാ​ഷ​ക​നെ​തി​രേ മാ​ത്ര​മാ​ണ് പ​രാ​തി ന​ല്‍​കി​യ​തെ​ന്നും എ​ന്നാ​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​പ്പോ​ള്‍ പ്ര​തി സ്ഥാ​ന​ത്ത് നാ​ല് അ​ഭി​ഭാ​ഷ​ര്‍ എ​ത്തി​യ​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ഒ​രു വി​ഭാ​ഗം ചൂ​ണ്ടി​കാ​ട്ടു​ന്നു. ജി.​ഡി ചാ​ര്‍​ജാ​യ വ​നി​ത ഹെ​ഡ്‌​കോ​ണ്‍​സ്റ്റ​ബി​ളാ​ണ് പ്ര​ഭാ​ക​ര​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും വി​ശ​ദ​മാ​യ മൊ​ഴി​യി​ല്‍ ഓ​രോ​രു​ത്ത​രു​ടേ​യും പ​ങ്ക് വ്യ​ക്ത​മാ​ക്കി​യി​ട്ടുണ്ടെ​ന്നും ഇ​ത​നു​സ​രി​ച്ചാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​തെ​ന്നു​മാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം 341,323,294(ബി)506(​റെ​ഡ് വി​ത്ത് 34) എ​ന്നീ വ​കു​പ്പു​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള​ള​ത്.

കോ​ട​തി മു​റി​യി​ല്‍ അ​ഭി​ഭാ​ഷ​ക​ര്‍ ഒ​രു വി​ഷ​യം ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ല്‍ എ​തി​ര്‍ ക​ക്ഷി​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പ​രാ​തി​യു​മാ​യി പോ​കു​ക​യും പോ​ലീ​സ് കേ​സ് എ​ടു​ക്കു​ക​യും ചെ​യ്താ​ല്‍ ഒ​രു അ​ഭി​ഭാ​ഷ​ക​നും കേ​സ് വാ​ദി​ക്കാ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​കും.​ശ​രി​യ​ല്ലാ​ത്ത സ്ഥി​തി​യ​ലേക്കാ​ണ് കാ​ര്യ​ങ്ങ​ള്‍ പോ​കു​ന്ന​ത്. ശ​രി​യാ​യ പ​രാ​തി​യി​ല്‍ കേ​സെ​ക്കാ​ന്‍ പോ​ലൂ​സി​നു ക​ഴി​യ​ണം.

അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ പ​രാ​തി​ക​ള്‍ ല​ഭി​ക്കു​മ്പോ​ള്‍ ത​ന്നെ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ ആ​ര്‍​ക്കും ആ​ര്‍​ക്കി​തി​രേ​യും കേ​സെ​ടു​പ്പി​ക്കാ​വു​ന്ന സ്ഥി​യാ​ണ് സം​ജാ​ത​മാ​കു​ക​യെ​ന്നും അ​ഡ്വ. വി​ശ്വ​ന്‍ രാ​ഷ്ട്ര ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Related posts