ഒരു മാസം ഭക്ഷണത്തിന് മാത്രം 73,000 രൂപ. കേട്ടിട്ട് അത്ഭുതപ്പെടേണ്ടാ. അമേരിക്കയിലെ ന്യൂ മെക്സിക്കോയിൽ നിന്നുള്ള പാസ്റ്റർ ക്രിസ് – കോർട്ട്നി ദന്പതികളുടെ ഒരു മാസത്തെ ഭക്ഷണത്തിനുള്ള ചെലവാണിത്. ക്രിസും കോർട്ട്നിയും മാത്രമല്ല വീട്ടിലുള്ള അവരുടെ 10 മക്കളുമുണ്ട്.
2008 ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ പത്ത് വർഷത്തിനിടെ 10 കുഞ്ഞുങ്ങൾക്കാണ് കോർട്ടിന് ജന്മം നൽകിയത്. ആറ് ആൺകുട്ടികളും നാല് പെൺകുട്ടികളുമാണ് ദന്പതികൾക്കുള്ളത്.
ക്ലിന്റ് (10), ക്ലേ (9), കേഡ് (8), കാലി (7), കാഷ് (5), ഇരട്ടകളായ കോൾട്ട്, കേസ് (5) കലീന (3), കെയ്ഡ്യൂ (2) കോരാലി (1) എന്നിങ്ങനെയാണ് അവരുടെ പേരും വയസും. കോർട്ട്നി ഇപ്പോൾ വീണ്ടും ഗർഭിണിയായണ്. 33 ആഴ്ചയായി.
ഈ നവംബറിൽ പുതിയ അതിഥി തങ്ങളുടെ ജീവിതത്തിലേക്ക് എത്തുമെന്നാണ് ഇരുവരുടെയും പ്രതീക്ഷ. 11-ാമത്തെ കൊണ്ട ്പ്രസവം നിർത്താൻ ഉദേശമില്ലെന്നാണ് കോർട്ട്നി പറയുന്നു.
12 കുഞ്ഞുങ്ങളാണ് തന്റെ ആഗ്രഹം.
അങ്ങനെ 14 പേരടങ്ങുന്ന ഒരു കുടുംബമാകണം- കോർട്ട്നി തന്റെ ആഗ്രഹം വെളിപ്പെടുത്തുന്നു. രാവിലെ 7.30 ഒാടെയാണ് കോർട്ട്നിയുടെ ഒരു ദിവസം ആരംഭിക്കുന്നത്. മുതിർന്ന കുട്ടികൾ വീട്ടു ജോലികളിൽ കോർട്ട്നിയെ സഹായിക്കും.
സാന്പത്തിക അച്ചടക്കം
കുഞ്ഞുങ്ങളുടെ എണ്ണം കൂടിയതോടെ ചെലവും കൂടി. ചില സാന്പത്തിക ക്രമീകരണങ്ങൾ കൂടി നടപ്പിലാക്കിയിട്ടുണ്ട് ഇവർ. വസ്ത്രങ്ങൾ വാങ്ങുന്നത് വളരെ കുറവാണ്.
ഒരു കുട്ടി ഉപയോഗിച്ച ശേഷം അവ ഇളയ ആൾക്ക് നൽകും. വർഷത്തിൽ ഒരു ടൂർ മാത്രമാണുള്ളത്, അതും അവരുടെ ബന്ധുക്കളുടെ അടുത്തേക്ക്. ഇതിനു മാത്രം ഏകദേശം 1000 ഡോളർ ചെലവ് വരും.
എല്ലാവർക്കും കൂടി യാത്ര ചെയ്യുന്നതിനായി 15 സീറ്റിന്റെ ഒരു വാനാണ് ഉപയോഗിക്കുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രമേ കുട്ടികൾക്ക് സമ്മാനം വാങ്ങി നൽകൂ. ഇതിന് 1000 ഡോളർ വേണ്ടിവരുമെന്ന് ക്രിസ് പറയുന്നു.
ഏറ്റവും വലിയ കുടുംബം
രണ്ട് തവണ കോർട്ട്നിയുടെ ഗർഭം അലസിപോയിട്ടുണ്ട്. അതുകൊണ്ട് ഒരോ തവണ ഗർഭിണിയാകുന്പോഴും ചെറിയ പേടി തോന്നാറുണ്ടെന്ന് കോർട്ട്നി പറയുന്നു.
തുടർച്ചയായി മൂന്ന് തവണയിലധികം ആൺകുട്ടികൾക്കോ പെൺകുട്ടികൾക്കോ ഇവർ ജന്മം നൽകിയിട്ടില്ല. എന്നാൽ ജനിക്കാൻ പോകുന്നത് പെൺകുട്ടിയാണ്.
ഇതോടെ അടുപ്പിച്ച് നാലാമത്തെ പെൺകുട്ടിയാണ് കോർട്ട്നിക്ക് ഉണ്ടാകുന്നത്. തങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ കുടുംബം തങ്ങളുടെതാണെന്നാണ് അഭിമാനത്തോട കോർട്ട്നി പറയുന്നു.
നാലു കുട്ടികൾവരെയുള്ള കുടുംബങ്ങൾ മാത്രമേ ഇവിടെയുള്ളു. പുതിയ അതിഥികൂടെ എത്തുന്നതോടെ ജോലി ഭാരം കൂടില്ലെന്ന് ദന്പതികൾ ഒരേ സ്വരത്തിൽ പറയുന്നു.