ലാഹോർ: പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്ത്യൻ ദന്പതിമാരെ ലാഹോർ ഹൈക്കോടതി കുറ്റവിമുക്തരാക്കി. തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ദന്പതിമാരെ മേൽക്കോടതി വെറുതെ വിട്ടത്.
ഏഴു വർഷം മുന്പായിരുന്നു ഷാഫ്ഖത് ഇമ്മാനുവൽ മസിഹ്, ഭാര്യ ഷാഗുപ്ത കൗസർ എന്നിവർക്കു കീഴ്ക്കോടതി വധശിക്ഷ വിധിച്ചത്.
ഏഴു വർഷം ഇവർ ജയിൽശിക്ഷ അനുഭവിച്ചു. 2013ലായിരുന്നു ദന്പതിമാർ അറസ്റ്റിലായത്. 2014ൽ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ദന്പതിമാർക്കു വധശിക്ഷ വിധിച്ചു.