അ‍​ഞ്ച് ശ​ത​മാ​നം സ്ത്രീ​ക​ളി​ല്‍ ക്ര​മ​ര​ഹി​ത​മാ​യ ആ​ര്‍​ത്ത​വം, ശ്വാ​സ​കോ​ശ​ത്തി​ല്‍ അ​ണു​ബാ​ധ: മൂ​ന്നി​ലൊ​രാ​ൾ​ക്ക് പാ​ർ​ശ്വ​ഫ​ലം; കോ​വാ​ക്സി​നും പ​ണി തു​ട​ങ്ങി

കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ മൂ​ല​മു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ചു​ള്ള വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​ന്ന​തി​നി​ട​യി​ൽ കോ​വാ​ക്സി​നും പാ​ർ​ശ്വ​ഫ​ല​ങ്ങ​ളു​ണ്ടെ​ന്ന പു​തി​യ പ​ഠ​ന​റി​പ്പോ​ർട്ട്.

കോ​വാ​ക്സി​ൻ സ്വീ​ക​രി​ച്ച മൂ​ന്നി​ലൊ​രാ​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ന്നെ വി​വി​ധ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളു​ണ്ടാ​കു​ന്നു​വെ​ന്ന് സ്പ്രിം​ഗ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന്ന അ​ക്കാ​ദ​മി​ക് ജേ​ണ​ൽ പു​റ​ത്തു​വി​ട്ട പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു.

ശ്വാ​സ​കോ​ശ​ത്തി​ലു​ണ്ടാ​വു​ന്ന അ​ണു​ബാ​ധ, ച​ർ​മ​ത്തി​നും പേ​ശി​ക​ൾ​ക്കു​മു​ണ്ടാ​കു​ന്ന ത​ക​രാ​റു​ക​ൾ എ​ന്നി​വ​യാ​ണ് പൊ​തു​വേ ക​ണ്ടു​വ​രു​ന്ന പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ. ഇ​തോ​ടൊ​പ്പം കോ​വാ​ക്സി​ൻ സ്വീ​ക​രി​ച്ച അ​ഞ്ച് ശ​ത​മാ​നം സ്ത്രീ​ക​ളി​ൽ ക്ര​മ​ര​ഹി​ത​മാ​യ ആ​ർ​ത്ത​വ​വും ക​ണ്ടു​വ​രു​ന്നു​ണ്ട്.

കൗ​മാ​ര​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ളി​ലാ​ണ് കൂ​ടു​ത​ൽ രോ​ഗ​ങ്ങ​ളും ക​ണ്ടു​വ​രു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ കോ​വി​ഷീ​ല്‍​ഡ് ക​ഴി​ഞ്ഞാ​ല്‍ കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ച്ച കോ​വി​ഡ് വാ​ക്സി​നാ​യി​രു​ന്നു കോ​വാ​ക്സി​ന്‍.

 

Related posts

Leave a Comment