കെന്റക്കി: ഓർലാന്റോയിൽ സംഘടിപ്പിച്ച അമേരിക്കൻ മിസ് നാഷണൽ പേജന്റ് മത്സരത്തിൽ കെന്റക്കിയിലെ ലൂയിസ് വില്ലയിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ പെണ്‍കുട്ടി പതിനൊന്നു വയസുകാരി പ്രിഷ ഹിഡ് 2021- 22 യുഎസ്എ നാഷണൽ കവർ ഗേളായി തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ മാസം കെന്റക്കിയിൽ നടന്ന മത്സരത്തിലാണ് രാജ്- രജന ദന്പതികളുടെ പുത്രിയായ പ്രിഷ കിരീടം ചൂടിയത്. ഇതുകൂടാതെ ഏഴ് ഇന്റർനാഷണൽ, നാഷണൽ അവാർഡുകളും ലഭിച്ചിട്ടുണ്ട്.
അമേരിക്കയിലെ ഭാവി നേതാക്ക·ാരെ കണ്ടെത്തുന്നതിനു ഓരോ വർഷവും ഒന്നര മില്യൻ ഡോളറിന്റെ കാഷ് അവാർഡുകളും, സ്കോളർഷിപ്പും നാഷണൽ അമേരിക്കൻ മിസ് പേജന്റ് നൽകിവരുന്നു.
നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുകൂടിയാണ് പ്രിഷ. ഒന്‍പതു വയസുള്ളപ്പോൾ ന്ധപാൻഡമിക് 2020’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തിയിരുന്നു.
ഏറ്റവും പ്രായംകുറഞ്ഞ എഴുത്തുകാരിൽ മുന്‍പന്തിയിലാണ് പ്രിഷ. ഈ പുസ്തകത്തിൽ നിന്നും ലഭിച്ച വരുമാനം കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവർക്കുവേണ്ടി കെയർ ഫുഡ് ബാങ്കിനു സംഭാവന നൽകി. ചെസ്, നീന്തൽ, ഡാൻസ് എന്നിവയാണ് പ്രിഷയുടെ മറ്റ് വിനോദനങ്ങൾ.
പി.പി. ചെറിയാൻ