ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,00,161 പേര്‍ക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 4,,462 പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. മരണം 3,144 ആയി.
മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 35,000 കടന്നു. തിങ്കളാഴ്ച മാത്രം 51 പേര് രോഗം ബാധിച്ചു മരിച്ചു.
ഇതോടെ മരണ സംഖ്യ 1,249 ആയി ഉയര്‍ന്നു. മുംബൈയില്‍ മാത്രം 21,335 രോഗികളാണുള്ളത്. തിങ്കളാഴ്ച മാത്രം 1,185 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തു. 757 പേർ ഇവിടെ മരിച്ചു.
ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം 10,000 കടന്നു. 10,054 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 168 പേര് ഇവിടെ മരിച്ചു. തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം 11,760 ആയി. 81 പേര് മരിച്ചു. ഗുജറാത്തില്‍ രോഗികളുടെ എണ്ണം 11,746 ആയി. 694 പേരാണ് ഇവിടെ രോഗം ബാധിച്ചു മരിച്ചത്.
രോഗികൾ 49 ലക്ഷത്തിലേക്ക്
ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷത്തിലേക്ക്. ഇതുവരെ ലോകവ്യാപകമായി 48,95,033 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകൾ. 3,20,192 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്.
19,09,433 പേർ ഇതുവരെ രോഗമുക്തി നേടി. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം അമേരിക്ക- 15,50,294, റഷ്യ- 2,90,678, സ്പെയിൻ- 2,78,188, ബ്രിട്ടൻ- 2,46,406, ബ്രസീൽ- 2,55,368, ഇറ്റലി- 2,25,886, ഫ്രാൻസ്- 1,79,927, ജർമനി- 1,77,289, തുർക്കി- 1,50,593, ഇറാൻ- 1,22,492.
മേൽപറഞ്ഞ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയും വിധമാണ് അമേരിക്ക- 91,981, റഷ്യ- 2,722, സ്പെയിൻ- 27,709, ബ്രിട്ടൻ- 34,796, ബ്രസീൽ- 16,853, ഇറ്റലി- 32,007, ഫ്രാൻസ്- 28,239, ജർമനി- 8,123, തുർക്കി- 4,171, ഇറാൻ- 7,057.