തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് കൂട്ടപരിശോധന നടത്തും.
രണ്ട് ദിവസത്തിൽ 3.75 ലക്ഷം പരിശോധനകൾ നടത്താനാണ് ലക്ഷ്യമിടുന്നത്. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളിലും തുടർച്ചയായി വ്യാപനം നടക്കുന്ന സ്ഥലങ്ങളും കണ്ടെത്തിയാകും പരിശോധന നടത്തുക.
ഇൻഫ്ളുവൻസ ലക്ഷണമുള്ളവർ, ഗുരുതര ശ്വാസകോശ അണുബാധയുള്ളവർ, കോവിഡ് ലക്ഷണങ്ങളില്ലെങ്കിലും പ്രമേഹം,
രക്തസമ്മർദം തുടങ്ങിയ രോഗങ്ങളുള്ളവർ, വിവിധ രോഗങ്ങളുമായി ആശുപത്രികളെ സമീപിക്കുന്നവർ,
ഡോക്ടർമാർ നിർദേശിക്കുന്ന മറ്റ് രോഗ ലക്ഷണമുള്ളവർ തുടങ്ങിയവരെ പരിശോധനയ്ക്കു വിധേയരാക്കും. കോവിഡ് മുക്തരായവരെ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട ്.