ലണ്ടൻ: മൈതാനത്തേക്ക് മത്സരം കാണാനെത്തുന്നവർക്ക് കോവിഡ് വാക്സിൻ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാക്കണമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്.
ജൂൺ 21ന് ഇംഗ്ലണ്ടിൽ കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കാനിരിക്കെയാണ് ആവശ്യം. നിലവില്‍ ഇംഗ്ലണ്ടില്‍ മത്സരങ്ങളെല്ലാം അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
മേയ് 17 മുതല്‍ 25 ശതമാനം കാണികളെ അനുവദിക്കുവാനാണ് തീരുമാനം. പിന്നീട് അടുത്ത മാസം അവസാനത്തോടെ എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്യുമെങ്കിലും സാമൂഹിക അകലം നിലനില്‍ക്കുമെന്നാണ് അറിയുന്നത്.
കോവിഡ് വാക്സിനേഷന് കാര്‍ഡോ അല്ലെങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കാണിച്ചാൽ മാത്രം സ്റ്റേഡിയത്തിലേക്ക് പ്രവേശനം നല്‍കുന്നതാണ് ഏവരുടെയും സുരക്ഷയ്ക്ക് ഏറ്റവും ഉത്തമെന്നാണ് ബോര്‍ഡ് പറയുന്നത്.
പ്രീമിയര്‍ ലീഗ്, ദി ഫുട്ബോൾ അസോസിയേഷന്, ലോണ്‍ ടെന്നീസ് അസോസ്സിയേഷന്, വിംബിള്‍ഡണ്‍, റഗ്ബി ഫുട്ബോള്‍ യൂണിയന്, ഇംഗ്ലീഷ് ഫുട്ബോള്‍ ലീഗ് തുടങ്ങി മറ്റു പല സ്പോര്‍ട്സ് അസോസിയേഷനുകളും ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്.