ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ റിക്കാർഡ് ഭേദിച്ച് കുതിപ്പ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് മൂന്നേകാൽ ലക്ഷത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. 3,32,730 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പുതുതായി 2,263 മരണങ്ങളും സ്ഥിരീകരിച്ചു. ഇതുവരെ 1,86,928 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്.രാജ്യതലസ്ഥാനത്താണ് കോവിഡ് സ്ഥിതി ഏറ്റവും രൂക്ഷമായിട്ടുള്ളത്.
306 പേർ ഇന്നലെ മാത്രം മരിച്ചു. അതിരൂക്ഷമായ ഓക്സിജൻ ക്ഷാമവും ഡൽഹിയി ലുണ്ട്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 67,013 പുതിയ കേസുകളും 568 മരണവും സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ 34,379 പുതിയ രോഗിക ളുണ്ടായി.
മഹാരാഷ്ട്ര, കേരളം, കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ്, ഉത്തർ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കോവിഡ് രോഗികളുള്ളത്.
ആശു പത്രിക്കിടക്കൾ ഒഴിവില്ലാത്തതിനാൽ പലയിടങ്ങളിലും രോഗികൾ ചികിത്സ കിട്ടാതെ വലയുകയാണ്. സംസ്കാരച്ചടങ്ങുകൾക്കുള്ള കടുത്ത പ്രയാസങ്ങളും തുടരുന്നു.