ന്യൂഡൽഹി: കോവിഡ് ഇന്ത്യന്‍ വകഭേദമുണ്ടെന്ന തരത്തിലുള്ള എല്ലാ ഉള്ളടക്കവും ഉടന്‍ നീക്കം ചെയ്യണമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് കേന്ദ്ര സര്‍ക്കാര്‍.
ബി.1.617 എന്ന കോവിഡ് രോഗത്തെ ഇന്ത്യന്‍ വകഭേദമെന്ന പദം ഉപയോഗിച്ച മാധ്യമ റിപ്പോർട്ടുകൾക്ക് യാതോരു അടിസ്ഥാനവുമില്ലെന്ന് കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു.
ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലെ വകഭേദങ്ങൾക്ക് ശേഷം കണ്ടെത്തിയ നാലാമത്തെ വകഭേദമാണ് ബി.1.617. ഇതിന് ഏതെങ്കിലും രാജ്യവുമായി ബന്ധമില്ലെന്നും ഐക്യരാഷ്ട്ര സഭയും അറിയിച്ചിരുന്നു.