ബെയ്ജിംഗ്: കോവിഡ് രോഗം മാറിയവരിൽ അഞ്ചു മുതൽ 15 ശതമാനം വരെ പേർക്ക് വീണ്ടും അസുഖം വരാൻ സാധ്യതയുള്ളതായി ചൈനീസ് പഠനം. വ്യത്യസ്ത പ്രദേശങ്ങളിൽ രോഗം വന്നവരിൽ വീണ്ടും വരാനുള്ള സാധ്യത വ്യത്യസ്തമാണെന്നും പഠനം പറയുന്നു.
ചില പ്രദേശങ്ങളിൽ ഒരു ശതമാനത്തിൽ താഴെ പേർക്ക് മാത്രമേ വീണ്ടും രോഗബാധയുണ്ടായിട്ടുള്ളു. പീക്കിംഗ് യൂണിവേഴ്സിറ്റി ഫസ്റ്റ് ആശുപത്രിയിലെ ഇൻഫെക്ഷൻ വിഭാഗം വകുപ്പ് ഡയറക്ടർ വാംഗ് ഗുയിക്വാംഗാണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് പോസിറ്റീവ് വീണ്ടും കണ്ടെത്തിയവരിൽ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പഠനം പറയുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമാണെന്നാണ് വിലയിരുത്തൽ.