കൊരട്ടി: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്കായി എയറോസോൾ ബോക്സുമായി ജോണ്സണ്. പ്രമുഖനായ ഒരു ഡോക്ടറുടെ നിർദേശമാണ് കോവിഡ് കാലത്തെ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി ഇത്തരമൊരു ഉപകരണം നിർമിക്കാൻ ജോണ്സന് പ്രചോദനമായത്.
എക്രിലിക് ഷീറ്റിൽ രോഗിയുടെ തല മുഴുവൻ വ്യക്തമായി കാണാനാവുന്ന വിധത്തിൽ എളുപ്പം ഉപയോഗിക്കാവുന്ന തരത്തിലാണ് ജോണ്സണ് ഇത് നിർമിച്ചിരിക്കുന്നത്. കിടക്കുന്ന കോവിഡ് രോഗിയുടെ തല മൊത്തമായി മൂടി വക്കുന്ന ഈ ബോക്സിന്റെ ഒരു വശത്ത് രണ്ടു ഹോളുകളുണ്ട്.
അതിലൂടെ കൈകൾ കടത്തി രോഗിക്കു വേണ്ട പരിശോധനയും പരിചരണവും നൽകാൻ സാധിക്കും. ഡിസൈനിങ് രംഗത്തു 1991 മുതൽ പ്രവർത്തിച്ചു വരുന്ന ജോണ്‍സനു ആറു വർഷം ദുബായ്, ചൈന, നൈജീരിയ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ കണ്‍സ്യുമർ ഇലക്ട്രോണിക്സ് ട്രേഡിങ്ങ് രംഗത്തെ തൊഴിൽ പരിചയമാണ് അനുഗ്രഹമായത്.
ഇന്ന് കൊരട്ടിയിൽ സുന്ദർ ആർക്കേഡിൽ ഡിജി ടെക് ഡിസൈൻസ് എന്ന ലേസർ പ്രിന്റിങ് കട്ടിംഗ്, സീൽ മേക്കിങ് മുതലായവ ചെയ്യുന്ന സ്ഥാപനംപങ്കാളിയായ സുന്ദറിനൊപ്പം നടത്തി വരികയാണ് ജോണ്സണ്.
കൊരട്ടി അറങ്ങാശ്ശേരി ജോണി റോസിലി ദന്പതികളുടെ മകനാണ് ജോണ്സൻ. ഭാര്യ : ഷെമി, മക്കൾ: ഏൻ, റയാൻ എന്നിവരടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.